റിയോ ഡി ജനീറോ : വാക്ക് തർക്കത്തെ തുടർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി ഭാര്യ. ആന്ദ്രേ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ഡയൻ ക്രിസ്റ്റീന റോഡ്രിഗസ് മക്കാഡോയെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 7ന് ബ്രസീലിലാണ് സംഭവം നടന്നത്. ഇവരുടെ അയൽവാസികളാണ് സംഭവം പൊലീസിൽ അറിയിച്ചതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് വീട്ടിലെത്തുമ്പോൾ നഗ്നനായി തറയിൽ ജീവനറ്റ നിലയിലായിരുന്നു യുവാവ്. ഇയാളുടെ സ്വകാര്യഭാഗവും മുറിച്ച് മാറ്റപ്പെട്ട നിലയിലായിരുന്നു
വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടയിൽ ഡയൻ ആന്ദ്രേയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ഇതിന് ശേഷം സ്വകാര്യഭാഗം മുറിച്ചു മാറ്റി പാചകം ചെയ്തു. അടുക്കളയിൽ പാനിൽ പാചകം ചെയ്ത നിലയിൽ അവയവവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറി അരിയാൻ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തിയതെന്നണ് കരുതുന്നത്. രക്തം പുരണ്ട നിലയിൽ കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം, മൃതദേഹത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഡയനെ അറസ്റ്റ് ചെയ്തത്.
Read Also : ബിഗ്ഗ് ബോസ് സീസണ്‍ ഒന്നിലേക്കും രണ്ടിലേക്കും മൂന്നിലേക്കും എനിക്ക് ക്ഷണം വന്നിട്ടുണ്ട്: ഭൂമിക
പത്ത് വർഷം മുമ്പാണ് ഡയനും ആന്ദ്രേയും വിവാഹിതരായത്. ഇതിനിടയിൽ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ പതിവായി. തുടർന്ന് ഇരുവരും വേർപിരിഞ്ഞായിരുന്നു താമസം. എട്ട് വയസ്സുള്ള മകനും അഞ്ച് വയസ്സുള്ള മകളും ദമ്പതികൾക്കുണ്ടെന്ന് ഡെയ്‌ലി മെയില്‍ റിപ്പോർട്ടിൽ പറയുന്നു.
Post Your Comments