തിരുവനന്തപുരം: ആലത്തൂരിൽ തനിക്കുനേരെ സി.പി.എം പ്രവർത്തകർ വധഭീഷണി മുഴക്കിയെന്ന ആരോപണമുന്നയിച്ച് രമ്യ ഹരിദാസ് എം.പി ഗവർണ്ണർക്ക് പരാതി നൽകി. യു.ഡി.എഫ് എം.പിമാരോടൊപ്പം രാജ്ഭവനില്‍ എത്തിയാണ് പരാതി നല്‍കിയത്.
അസഹിഷ്ണുത അംഗീകരിക്കാന്‍ കഴിയില്ലെന്നും നിയമപോരാട്ടത്തിന് തന്നെയാണ് തീരുമാനമെന്നും രമ്യ ഹരിദാസ് പറഞ്ഞു. വധഭീഷണി മുഴക്കിയെന്നും, അസഭ്യ വാക്കുകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ അടക്കമുള്ളവര്‍ക്കെതിരെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഭരണകൂടം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഗവർണ്ണർക്ക് പരാതി നല്കിയ ശേഷം രമ്യ ഹരിദാസ് വ്യക്തമാക്കി. നേരത്തെ, രമ്യ ഹരിദാസിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരുന്നു.
Post Your Comments