ജറുസലേം: ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ നീണ്ട 12 വർഷത്തെ ഭരണത്തിന് ശേഷം ഇസ്രയേലില്‍ വിശ്വാസ വോട്ട് നേടി ഐക്യ സര്‍ക്കാര്‍ അധികാരത്തിലേക്ക്. പ്രതിപക്ഷ പാര്‍ട്ടികള്‍ ചേർന്നാണ് ഐക്യ സര്‍ക്കാര്‍ രൂപീകരിച്ചത്. പ്രാദേശിക സമയം നാലുമണിക്കാണ് വോട്ടെടുപ്പ് നടപടികള്‍ക്കായി പാര്‍ലമെന്‍റ് ചേര്‍ന്നത്. അഞ്ച് മണിക്കൂറുകളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ 59 നെതിരെ അറുപത് വോട്ടുകള്‍ നേടിയാണ് പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് ഭൂരിപക്ഷം തെളിയിച്ചത്.
Also Read:രാമക്ഷേത്ര നിർമാണം: ട്രസ്റ്റിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ
വലതുപക്ഷ നേതാവും യാമിന പാര്‍ട്ടി അധ്യക്ഷനുമായ നഫ്താലി ബെന്നറ്റും പ്രതിപക്ഷ നേതാവ് യെയിര്‍ ലാപിഡും രണ്ടു വര്‍ഷം വീതം പ്രധാനമന്ത്രി പദം പങ്കിടാനാണ് ധാരണ.ആദ്യ രണ്ടു വര്‍ഷം നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും. 2023 സെപ്റ്റംബര്‍വരെയാകും ബെന്നറ്റിന്റെ കാലാവധി. തുടര്‍ന്ന് അവാസന രണ്ടു വര്‍ഷം യെയിര്‍ ലാപിഡും അധികാരത്തിലേറും.
ഇസ്രായേല്‍ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം തുടര്‍ന്ന നെതന്യാഹുവിന് മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനായിരുന്നില്ല. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ആദ്യ അവസരം അദ്ദേഹത്തിന് ലഭിച്ചെങ്കിലും സഖ്യം രൂപീകരിച്ച് ആവശ്യമായ ഭൂരിപക്ഷം കണ്ടെത്താന്‍ നെതന്യാഹുവിന് കഴിയാതെ പോയിടത്താണ് ഐക്യ സർക്കാരിന്റെ ഈ ചരിത്ര വിജയം.
Post Your Comments