മുംബൈ : രാജ്യത്ത് ആദ്യമായി കഞ്ചാവ് ചേര്‍ത്ത കേക്കുകള്‍ പിടിച്ചെടുത്തു.
മലാഡിലെ ബേക്കറിയില്‍ നിന്നാണ് കഞ്ചാവ് ചേർത്ത കേക്കുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു
ഇന്നത്തെ തലമുറയിൽ ഇത്തരം കേക്കുകളുടെ ഉപയോഗം വർധിച്ചതോടെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു . പിന്നാലെ എന്‍.സി.ബിയുടെ സോണല്‍ യൂണിറ്റിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലാഡിലെ ബേക്കറിയില്‍ ശനിയാഴ്ച രാത്രി വൈകി റെയ്ഡ് നടത്തിയത്.
Read Also : കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് കേസെടുത്തത് അയ്യായിരത്തിലധികം പേർക്കെതിരെ
കഞ്ചാവ് ചേർത്താണ് കേക്കുകൾ തയാറാക്കിയിരുന്നത്. ഭക്ഷ്യയോഗ്യമായ കഞ്ചാവ് കേക്ക് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ കേസാണ് ഇതെന്ന് എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. റെയ്ഡില്‍ 830 ഗ്രാം ഭാരമുള്ള 10 കഞ്ചാവ് അധിഷ്ഠിത ബ്രൗണി കേക്കുകളും 35 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ് . കേക്കുകൾ വാങ്ങുന്നവരെ പറ്റിയും, കേക്കുകൾ നിർമ്മിക്കാനുള്ള ആശയം നൽകിയത് ആരാണെന്നത് സംബന്ധിച്ചും അന്വേഷണം നടത്തും.
Post Your Comments