ശ്രീനഗർ: ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. ‘ഇന്ത്യന്‍ ഭരണഘടനാശില്‍പി ബി ആര്‍ അംബേദ്കര്‍ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെയും ബി.ജെ.പി പാകിസ്ഥാന്‍ അനുകൂലിയാക്കുമായിരുന്നു’- മെഹബൂബ മുഫ്തി പറഞ്ഞു. അംബേദ്കര്‍ രൂപം കൊടുത്ത ഭരണഘടന ഉറപ്പുനല്‍കിയ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയാണ് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതെന്നും മെഹബൂബ മുഫ്തി വ്യക്തമാക്കി.
എന്നാൽ തങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി പുനപരിശോധിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങിന്റെ പ്രസ്താവനയെ ‘പാക് അനുകൂല’ പരാമര്‍ശമാക്കിയുള്ള സംഘപരിവാര്‍ തീവ്രവലതുപക്ഷ പ്രചാരണം ശക്തമാകുന്നതിനിടെയാണ് മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം.
ഒരു ക്ലബ്ഹൗസ് സംഭാഷത്തിനിടെയാണ് ദിഗ്വിജയ് സിംങ് 370ാം വകുപ്പ് അസാധുവാക്കിയതും ജമ്മുകാശ്മീരിന്റെ പ്രത്യേക സംസ്ഥാനപദവി എടുത്തുകളഞ്ഞതും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പുനഃപ്പരിശോധിക്കുമെന്ന് അഭിപ്രായപ്പെട്ടത്. സിംങിന്റെ സംഭാഷണത്തിന്റെ ചെറിയൊരുഭാഗം മാത്രമാണ് സാമൂഹമാധ്യമങ്ങളില്‍ വന്നത്.
പാകിസ്ഥാനുമായി കരാറിലേര്‍പ്പെട്ട് സിംങ് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്ത് എത്തി. എന്നാല്‍ ദിഗ്വിജയ് സിംങ് സംഭാഷണം നടത്തിയത് പാകിസ്ഥാൻ വംശജനായ മാധ്യമ പ്രവര്‍ത്തകനോടായിരുന്നുവെന്നും ബി.ജെ.പി ആരോപിച്ചു. തുടര്‍ന്ന് സിംങിന്റെ സംഭാഷണം സംബന്ധിച്ച് പ്രസ്താവന ഇറക്കാന്‍ സോണിയ ഗാന്ധിയോടും രാഹുലിനോടും ബി ജെ പി വക്താവ് സാംബിത് പാത്ര ആവശ്യപ്പെട്ടു.
Post Your Comments