ലണ്ടന്‍: ജി-7 രാജ്യങ്ങള്‍ക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് ചൈന. ഈ കുറച്ച് രാഷ്ട്രങ്ങളല്ല ഇനി ലോകത്തിന്റെ വിധി നിര്‍ണയിക്കാന്‍ പോകുന്നതെന്നും ഇവരുടെ കാലം അസ്തമിച്ചതായും ചൈന വ്യക്തമാക്കി. ചൈനയ്ക്കെതിരെ ഒത്തൊരുമിച്ച് അണിനിരക്കാനുള്ള ജി-7 രാജ്യങ്ങളുടെ തീരുമാനത്തില്‍ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് ചൈന രംഗത്ത് എത്തിയിരിക്കുന്നത്. എല്ലാ രാജ്യങ്ങളുടെയും കൂട്ടായ ഇടപെടലിലൂടെ മാത്രമേ ആഗോള കാര്യങ്ങളില്‍ തീരുമാനങ്ങള്‍ ഉണ്ടാകാവൂ. വലുതോ ചെറുതോ, കരുത്തുള്ളതോ ശക്തി കുറഞ്ഞതോ , സമ്പന്നമോ, ദരിദ്രമോ ഏതു വിധത്തിലുള്ള രാജ്യങ്ങളാകട്ടെ അവയ്ക്ക് തുല്യസ്ഥാനമാണുള്ളതെന്നാണ് തങ്ങളുടെ വിശ്വാസമെന്നും ചൈന വ്യക്തമാക്കി.
Read Also : കോവിഡ് വാക്‌സിനുകളുടെ പേറ്റന്റ് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കഴിഞ്ഞ 40 കൊല്ലത്തിനിടെ നേടിയെടുത്ത സാമ്പത്തിക-സൈനിക വികസനത്തിനും പ്രസിഡന്റ് ഷിജിന്‍പിങ് നേടിക്കൊണ്ടിരിക്കുന്ന അധികാരമുന്നേറ്റത്തിനും തക്കതായ പ്രതിരോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് ജി-7 ഉച്ചകോടിയില്‍ രാഷ്ട്രനേതാക്കള്‍ ഒരേസ്വരം ഉയര്‍ത്തിയിരുന്നു.
Post Your Comments