Latest NewsNewsInternational

കോവിഡ് വാക്‌സിനുകളുടെ പേറ്റന്റ് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജി-7 ഉച്ചകോടിയിലെ താരമായി പ്രത്യേക ക്ഷണിതാവായ മോദി

ന്യൂഡല്‍ഹി: ലോകം മുഴുവനും കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ്. ഈ പോരാട്ടത്തില്‍ ലോകം മുഴുവനും ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി- 7 ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. ഉച്ചകോടിയിലെ വിര്‍ച്വല്‍ ഔട്ട്റീച്ച് സെഷനില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ഇക്കാര്യം ലോകരാജ്യങ്ങളെ അറിയിച്ചത്. ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന മഹാമാരികളെ പ്രതിരോധിക്കാന്‍ ആഗോള ഐക്യവും നേതൃത്വവും ഐക്യദാര്‍ഢ്യവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also : പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, യുവതിയെ അപമാനിച്ച സിപിഎം നേതാവിനെതിരെ കേസ് : സംഭവം കേരളത്തില്‍

കോവിഡ് വാക്സിനുകളുടെ പേറ്റന്റ് നിബന്ധനകള്‍ ഒഴിവാക്കാന്‍ ജി-7 രാഷ്ട്രങ്ങള്‍ ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ‘ കോവിഡിനെ ഫലപ്രദമായി നേരിടാന്‍ ‘ഒരേ ഭൂമി, ഒരേ ആരോഗ്യം’ എന്ന നയമാണ് വേണ്ടത്. ലോകത്തിന്റെയാകെ ആരോഗ്യ ഉന്നമനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് ‘ മോദി പറഞ്ഞു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെ ബൗദ്ധിക സ്വത്തവകാശം ഒഴിവാക്കണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനയോട് ആവശ്യപ്പെട്ടതിനെ ജി-7 രാജ്യങ്ങള്‍ പിന്തുണക്കണമെന്നും മോദി പറഞ്ഞു.

ബ്രിട്ടണ്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.എസ് എന്നീ രാജ്യങ്ങളാണ് ജി-7ലെ അംഗങ്ങള്‍. പ്രത്യേക ക്ഷണിതാവായാണ് മോദി പങ്കെടുക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button