മുംബൈ : കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന രാജ്യത്തിന് വീണ്ടും സഹായവുമായി ബോളിവുഡ് നടൻ സോനു സൂദ്. രാജ്യത്ത് ഓക്സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് സോനു ഇപ്പോൾ. താരത്തിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ ആണ് ഇതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുന്നത്. ക്രിപ്റ്റോ റിലീഫിന്റെ സഹായത്തോടെയാണ് പ്രവർത്തനം
’കഴിഞ്ഞ കുറച്ച് മാസങ്ങളായ രാജ്യത്ത് ഓക്സിജന്റെ ക്ഷാമമാണ് കണ്ട് വരുന്നത്. അതിനാല്‍ ഞാനും എന്റെ ടീമും ഓക്സിജന്‍ പ്രശ്നം വേരോടെ തീര്‍ക്കണമെന്ന് തീരുമാനിച്ചു. അതിന് ഓക്സിജന്‍ പ്ലാന്റുകള്‍ വിവധ സ്ഥലങ്ങളിലായി സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാവപ്പെട്ട ജനങ്ങളെ ചികിത്സിക്കുന്ന ആശുപത്രികളിലാണ് ഓക്സജിന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പോകുന്നത്. രാജ്യത്തെ എല്ലാവര്ക്കും ഓക്സിജന്‍ ലഭിക്കണമെന്നും ആരും ഓക്സിജന്‍ ഇല്ലാതെ മരണപ്പെടരുതെന്നുമാണ് ഇതിലൂടെ ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്’. സോനു പറഞ്ഞു.
Post Your Comments