KeralaLatest NewsNews

’20ന് അവര്‍ എന്നെ ദ്വീപില്‍ ലോക്ക് ചെയ്യും, അവരുടെ ആവശ്യവും അതാണ്’: ഐഷ സുല്‍ത്താന

ക്ഷമിക്കാന്‍ പറ്റുന്നയൊരു തെറ്റു മാത്രമാണിത്.

ലക്ഷദ്വീപ് : ഒരു ചാനൽ ചർച്ചയ്ക്കിടയിൽ കേന്ദ്ര സർക്കാരിനെതിരെ ബയോ വെപ്പൺ പരാമർശം നടത്തിയ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് എതിരെ ബിജെപി രാജ്യദ്രോഹകുറ്റം ചുമത്തി പരാതി നൽകി. ഈ കേസിൽ 20-ാം തീയതി പോലീസ് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുകയാണ്.

read also: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ലക്ഷദ്വീപ് പ്രമേയം: വിവാദത്തിൽ
തന്നെ ലക്ഷദ്വീപില്‍ ഒതുക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഐഷ സുല്‍ത്താന പറയുന്നു. 20-ാം തീയതി ഹാജരാകുമ്പോൾ തന്നെ അവിടെ ലോക് ചെയ്യുമെന്നും കേരളത്തിലേയ്ക്ക് തനിക്ക് കേസ് കഴിയാതെ വരാൻ പറ്റാത്ത സ്ഥിതി ആകുമെന്നും ഐഷ റിപ്പോർട്ടർ ചാനൽ പരിപാടിയിൽ പറഞ്ഞു.

”ക്ഷമിക്കാന്‍ പറ്റുന്നയൊരു തെറ്റു മാത്രമാണിത്. പറ്റിയ അബദ്ധം എന്താണെന്ന് വളരെ ക്ലീയറായി മനസിലായി. അത് പറയുകയും ചെയ്തു. ഞാന്‍ ഒരിക്കലും രാജ്യത്തിന് എതിരല്ല. ദ്വീപുകാര്‍ക്ക് എന്നെ ഒറ്റാന്‍ ഒരിക്കലും പറ്റില്ല. അതുകൊണ്ടാണ് അവര്‍ രാജിക്കത്ത് നല്‍കിയത്. ഞാന്‍ രാജ്യദ്രോഹിയല്ലെന്ന് അവര്‍ക്ക് അറിയാം”- ഐഷ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button