KeralaNattuvarthaLatest NewsNews

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ലക്ഷദ്വീപ് പ്രമേയം: വിവാദത്തിൽ

പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ പ്രസിഡണ്ട് പി. പി.ദിവ്യ ഇത് സംബന്ധിച്ച്‌ പ്രമേയം അവതരിപ്പിച്ചത്

കണ്ണൂര്‍: ലക്ഷദ്വീപില്‍ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗത്തിന്റെ പ്രമേയം. കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ പ്രസിഡണ്ട് പി. പി.ദിവ്യ ഇത് സംബന്ധിച്ച്‌ പ്രമേയം അവതരിപ്പിച്ചത്. എന്നാൽ ഈ പ്രമേയം വിവാദമായിരിക്കുകയാണ് ഇപ്പോൾ.

read also: ‘ജനങ്ങളുടെ കൈയ്യില്‍ ഒരുവകയും ഇല്ല’: ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം ബംഗ്ലാദേശിനേക്കാള്‍ താഴെയെന്ന് തോമസ് ഐസക്

പ്രമേയം രാജ്യത്തെ ഭരണഘടനയുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളുടേയും ലംഘനമാണെന്ന പരാതി ഉയര്‍ന്നിരിക്കുകയാണ്. പഞ്ചായത്ത് ഭരണ സമിതി വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് വക്കത്താനം, ചന്ദ്രന്‍ കല്ലാട്, ആബിദ ടീച്ചര്‍, എന്‍ പി ശ്രീധരന്‍ എന്നിവര്‍ പ്രമേയത്തെ പിന്താങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button