KeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentKollywoodMovie Gossips

‘അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്’:ബാബു ആന്റണി

ഇവനെന്തിനു ഈ അവാർഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല

തൊണ്ണൂറുകളിൽ മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ബാബു ആന്റണി. ചടുലമായ ആക്ഷന്‍ രംഗങ്ങൾ കൊണ്ട് ബാബു ആന്റണി മലയാളിയെ ആവേശം കൊള്ളിച്ചു. ഇപ്പോൾ ബാബു ആന്റണി പങ്കുവെച്ച ഒരു ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

തന്നെ സംബന്ധിച്ചിടത്തോളം അഭിനയം എന്നത് വെറും മുഖഭാഷ മാത്രമല്ല, ശരീര ഭാഷയും കൂടെയാണെന്ന് അദ്ദേഹം പറയുന്നു. താൻ അഭിനയിച്ച പല സിനിമകളും മികച്ച വിജയം കരസ്ഥമാക്കി. എന്നാൽ ഒരു പഞ്ചായത്ത് അവാർഡ് പോലും തനിക്ക് ലഭിച്ചില്ല എന്ന് ബാബു ആന്റണി തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു.

ബാബു ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

‘എന്നെ സംബന്ധിച്ചിടട്ടോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഓടിയസിനു നന്നായി മനസിലാക്കാൻ പറ്റുമെങ്കിൽ പിന്നെ ആവശ്യമില്ലാത്ത എക്സ്പ്രഷൻസ് എനിക്ക് താല്പര്യമില്ല. സ്റ്റോറി,സ്ക്രിപ്റ്റ്, ഷോട്ടുകൾ, ബിജിഎം, കോസ്റ്റാർസ് എല്ലാം അഭനയത്തിൽ നമ്മെ സഹായിക്കുന്ന ഘടകങ്ങൾ ആണ്. ഞാൻ ചെയ്ത വൈശാലിയും, അപരാഹ്നവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങൾക്കു മനസ്സിലാവുകയും സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു. പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാർഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല. ഇന്ത്യയിലെ വലിയ വലിയ ഡൈറക്ടേഴ്സിനു ഒരു കൊപ്ളിൻറ്സും ഇല്ലതാനും. എന്റെ വർക്കിൽ അവർ ഹാപ്പിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാർ സദയം ക്ഷമിക്കുക’.

shortlink

Related Articles

Post Your Comments

Related Articles


Back to top button