Latest NewsNewsIndiaWomenLife Style

ആരും സഹായിച്ചില്ല: കോവിഡ് രോഗിയായ ഭർത്താവിന്റെ അച്ഛനെ തോളിലേറ്റി യുവതി

നിഹാരികയുടെ ഭർതൃപിതാവായ തുലേശ്വർ ദാസിന് കോവിഡ് ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു

ദിസ്‌പൂർ : കോവിഡ് രോഗിയായ ഭർതൃപിതാവിനെ തോളിലേറ്റി ആശുപത്രിയിൽ എത്തിക്കുന്ന ഒരു യുവതിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. നിഹാരിക എന്ന യുവതിയാണ് 75-കാരനായ ഭർതൃപിതാവിനെ തോളിലേറ്റി ആശുപത്രിയിൽ എത്തിച്ചത്.

അസമിലാണ് സംഭവം നടന്നത്. കോവിഡിനെ തുടർന്ന് ആരും സഹായത്തിന് എത്താതെ വന്നതോടെയാണ് നിഹാരിക ഭർതൃപിതാവിനെ ആശുപത്രിയിലെത്തിക്കാനായി സ്വയം തോളിലേറ്റിയത്. നിഹാരികയുടെ ഭർതൃപിതാവായ തുലേശ്വർ ദാസിന് കോവിഡ് ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ഈ സമയം നിഹാരികയുടെ ഭർത്താവ് സൂരജ് ജോലിസംബന്ധമായി സിലിഗുരിയിൽ ആയിരുന്നു.

Read Also  :  പ്രവാസികളുടെ ആശങ്ക പരിഹരിക്കാന്‍ ടി.എന്‍ പ്രതാപന്‍ എം.പി: യാത്രാവിലക്ക് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് എം.പിയുടെ കത്ത്

ഭർതൃപിതാവ് എഴുന്നേറ്റ് നിൽക്കാൻ പോലുമാവാത്ത അവസ്ഥയിലായതോടെ രണ്ട് കിലോമീറ്റർ അകലെയുള്ള ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് അദ്ദേഹത്തെ കൊണ്ടുപോകാൻ നിഹാരിക ഒരു ഓട്ടോറിക്ഷ വിളിച്ചു. എന്നാൽ വീട്ടിലേയ്ക്ക് ഓട്ടോറിക്ഷ എത്തില്ല. കുറച്ച് ദൂരം നടന്നാൽ മാത്രമേ വാഹനത്തിന് അരികിൽ എത്താൻ സാധിക്കൂ. അങ്ങനെ ഭർതൃപിതാവിനെ ചുമലിലെടുത്താണ് നിഹാരിക ഓട്ടോയിലേയ്ക്ക് എത്തിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button