Latest NewsNewsIndiaCrime

അവിഹിതം സംശയിച്ച് ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ ഒമ്പത് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്

ന്യൂഡല്‍ഹി : അവിഹിത ബന്ധം സംശയിച്ച് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടു മാസം ഗര്‍ഭിണിയായിരുന്ന 20 വയസുകാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നരേലയില്‍ താമസിക്കുന്ന ദില്‍ഷാദാണ് അറസ്റ്റിലായത്.

നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ ഒമ്പത് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. വീട്ടുകാരുമായി പിണങ്ങി ഇരുവരും വാടക വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടിന് സമീപത്ത് താമസിക്കുന്നയാളുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് സംശയിച്ചാണ് ദിൽഷാദ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Read Also  :  കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം:സംസ്ഥാനത്ത് ഇന്ന് കേസെടുത്തത് അയ്യായിരത്തിലധികം പേർക്കെതിരെ

അയൽക്കാർ നൽകിയ വിവരം അനുസരിച്ചാണ് പൊലീസ് സംഘം ഇവരുടെ വീട്ടിലെത്തിയത്. ഈ സമയം കൊല്ലപ്പെട്ട ഭാര്യയുടെ മൃതദേഹത്തിനരികില്‍ കിടക്കുകയായിരുന്നു ദില്‍ഷാദെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ ഇയാളെ അറസ്റ്റു ചെയ്തു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ ദിൽഷാദ് കുറ്റം സമ്മതിച്ചു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button