ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍. യുവതിയെ ട്രെയിനില്‍ വെച്ചും പ്രതിഷേധം നടക്കുന്ന ടിക്രിയില്‍ വെച്ചും പീഡിപ്പിച്ചെന്ന് പ്രതികള്‍ സമ്മതിച്ചു. പ്രതികള്‍ക്കെതിരെ എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
അനില്‍ മാലിക്, അനൂപ് ചിനൗത്, അങ്കുഷ് സാംഗ്‌വാന്‍ എന്നിവരാണ് കേസില്‍ പിടിയിലായത്. ഇവരില്‍ അനില്‍ മാലിക്കാണ് കേസിലെ പ്രധാന പ്രതിയെന്ന് പോലീസ് അറിയിച്ചു. അനൂപ് ചിനൗതിനെ കൂട്ടുപിടിച്ചാണ് അനില്‍ മാലിക് യുവതിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ മെയ് 8 മുതല്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തുകയായിരുന്നു.
പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഓരോ പ്രതിയ്ക്കും 25,000 രൂപ വീതം പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 22 പേരെയാണ് പോലീസ് ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലില്‍ നിന്നാണ് അനിലാണ് യുവതിയെ പീഡിപ്പിച്ചതെന്നും അനൂപ് ഇയാളെ സഹായിച്ചെന്നും പോലീസിന് വിവരം ലഭിച്ചത്.
ടിക്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ പീഡനത്തിന് ഇരയായ യുവതിയോട് അനില്‍ മാലിക് ട്രെയിനില്‍ വെച്ച് മോശമായി പെരുമാറിയെന്ന് മറ്റൊരു പെണ്‍കുട്ടി മൊഴി നല്‍കിയതായി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ബഹദൂര്‍ഗഡ് ഡി.എസ്.പി പവന്‍ ശര്‍മ്മ പറഞ്ഞു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇക്കാര്യം തുറന്നുപറയുന്ന വീഡിയോയും ഇവര്‍ പോലീസിന് കൈമാറിയതായാണ് വിവരം. പീഡനത്തിന് ഇരയായ യുവതി പിന്നീട് കോവിഡ് ബാധിതയാകുകയും ഏപ്രില്‍ 30ന് മരിക്കുകയും ചെയ്തിരുന്നു.
Post Your Comments