പ്യോംഗ്‌യാംഗ്: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉനിന്റെ ആരോഗ്യം മോശമാണെന്ന വാർത്തകൾ വീണ്ടും സജീവമാകുന്നു. ഏറെനാളത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞയാഴ്‌ച ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കുന്ന കിമ്മിന്റെ ചിത്രങ്ങളാണ് ഇത്തരം ഒരു ചർച്ചയ്ക്ക് വീണ്ടും ചൂടുപിടിപ്പിച്ചത്.
കിമ്മിന്റെ അടയാളമായ വലിയ തടി ഇല്ലാതെ അല്‍പം മെലിഞ്ഞ് ക്ഷീണിതനായാണ് കിമ്മിനെ ചിത്രങ്ങളിൽ കാണുന്നതെന്നാണ് സംസാരം. മോശം ആരോഗ്യത്തെ തുടര്‍ന്നാണ് തടി കുറഞ്ഞതെന്നും സോഷ്യൽ മീഡിയയിൽ ചർച്ച.
read also: നരേന്ദ്ര മോദി രാജ്യത്തെ ‘ടോപ് ലീഡർ’: ശിവസേന നേതാവിന്റെ പ്രതികരണത്തിൽ അമ്പരന്ന് കോൺഗ്രസും എൻസിപിയും
കഴിഞ്ഞ വര്‍ഷം മുത്തച്ഛനും ഉത്തരകൊറിയയുടെ ആദ്യ ഏകാധിപതിയുമായിരുന്ന കിം ഇല്‍ സുംഗിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ കിം പങ്കെടുത്തിരുന്നില്ല. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും മരിച്ചതായും കഥകൾ പ്രചരിച്ചിരുന്നു.
Post Your Comments