Latest NewsKerala

ടിക്‌ടോക് ചെയ്തതിന് കൂടെ താമസിച്ച യുവാവ് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു, പ്രതി ഷാനവാസ് ആശുപത്രിയിൽ

മരണപ്പെട്ട ആതിരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഷാനവാസിനെതിരെ കേസെടുത്തു.

കൊല്ലം: അഞ്ചല്‍ ഇടമുളക്കലില്‍ ടിക്‌ടോക് ചെയ്തതിന് കൂടെ താമസിച്ചിരുന്ന യുവതിയെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. അഞ്ചല്‍ ഇടമുളക്കല്‍ തുമ്പി കുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിരയാണ് (28) മരിച്ചത്. തീകൊളുത്തിയ ഷാനവാസിനും പൊള്ളലേറ്റു.

ടിക്‌ടോക്ക് ചെയ്തതിനെ തുടര്‍ന്നുള്ള വഴക്കിനെത്തുടര്‍ന്ന് യുവാവ് ആതിരയുടെ ദേഹത്ത് മണ്ണണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നെന്ന് ചികിത്സയ്ക്കിടെ യുവതി ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തിയതായി അഞ്ചല്‍ പൊലീസ് പറഞ്ഞു. മരണപ്പെട്ട ആതിരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഷാനവാസിനെതിരെ കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെ വീട്ടില്‍ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ദേഹത്ത് തീപടര്‍ന്ന ആതിര വീട്ടില്‍ ഓടുന്ന കാഴ്ചയാണ്. ഒപ്പം താമസിച്ചു വന്ന യുവാവിനെയും പൊള്ളലേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അഞ്ചല്‍ പോലീസ് ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടയില്‍ സാരമായി പൊള്ളലേറ്റ ആതിര മരിച്ചു.

നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ ഷാനവാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി ഒന്നിച്ചായിരുന്നു താമസം. ഇവര്‍ക്ക് 3 മാസം പ്രായമായ കുട്ടിയുണ്ട്. ആതിര വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. അദ്യ വിവാഹത്തില്‍ ഷാനവാസിനും രണ്ട് കുട്ടികളുണ്ട്. ഇവര്‍ വിവാഹിതരല്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button