Latest NewsNewsIndia

5 വര്‍ഷമായി ലിവിംഗ് ടുഗെദര്‍,വിവാഹം കഴിക്കണമെന്ന നിര്‍ബന്ധം: യുവതിയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചു: യുവാവ് പിടിയില്‍

ഭോപ്പാല്‍: അഞ്ച് വര്‍ഷമായി ലിവിംഗ് ടുഗെദറില്‍ കഴിഞ്ഞ യുവതി വിവാഹത്തിനു നിര്‍ബന്ധിച്ചതോടെ യുവാവ് യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മധ്യപ്രദേശിലെ ദേവാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കഴുത്തിലൂടെ വരിഞ്ഞ് കൈ കൂട്ടിക്കെട്ടിയ നിലയിലുളള അഴുകിയ ശരീരം വെള്ളിയാഴ്ച്ച പൊലീസ് കണ്ടെടുക്കുകയായിരുന്നു. 8 മാസം മുമ്പാണ് യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതി സഞ്ജയ് പാട്ടിദാര്‍ മറ്റൊരു സ്ത്രീയുമായി നേരത്തെ വിവാഹിതനാണ്.

Read Also; പ്രമുഖ നടി അന്തരിച്ചു

പിങ്കി പ്രജാപതി എന്നു പേരുള്ള മുപ്പത് വയസുകാരിയാണ് കൊല്ലപ്പെട്ടത്. മൃതശരീരം കണ്ടെടുക്കുന്ന സമയത്ത് സ്ത്രീയുടെ ശരീരത്തില്‍ സാരിയും മറ്റ് ആഭരണങ്ങളും ധരിച്ചിരുന്നു. 2023 ജൂണിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ വിവാഹിതനായ പ്രതിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവതി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതില്‍ നീരസം തോന്നിയ പ്രതി തന്റെ സുഹൃത്തിനൊപ്പം ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഫ്രിഡ്ജില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോള്‍ വീട്ടുടമയുടെ പരിശോധനയില്‍ മൃതദേഹം കണ്ടെടുക്കുകായിരുന്നു. അങ്ങനെ അവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

2023 ല്‍ പ്രതി വീടൊഴിഞ്ഞ് പോയെങ്കിലും രണ്ട് മുറികളിലായി തന്റെ സാധനങ്ങള്‍ സൂക്ഷിച്ച് വച്ചിരുന്നു. പിന്നീട് സാധനങ്ങള്‍ മാറ്റി ഒഴിഞ്ഞു കൊള്ളാമെന്നാണ് വീട്ടുടമയോട് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വീട് വാടകയ്ക്ക് ചോദിച്ച് ഒരാള്‍ എത്തിയപ്പോള്‍ ഈ മുറികള്‍ തുറന്നു കാണിക്കുകയായിരുന്നു. വൈദ്യുതി ഓഫാക്കിയപ്പോള്‍ ഫ്രിഡ്ജിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തതോടെയാണ് ദുര്‍ഗന്ധം ആരംഭിച്ചതും സംഭവം പുറത്തറിയുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button