റോം: അന്താരാഷ്ട്ര ഫുട്ബോളിൽ ചരിത്രം കുറിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇനി അഞ്ച് ഗോളുകൾ മാത്രം. ഇസ്രായേലിനെതിരായ സന്നാഹ മത്സരത്തിൽ നേടിയ ഗോളോടെ രാജ്യത്തിന് വേണ്ടി റൊണാൾഡോ നേടിയ ഗോളുകളുടെ എണ്ണം 104 ആയി. ഇന്റർനാഷണൽ ഗോളുകളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള താരത്തിന് ഒന്നാം സ്ഥാനത്ത് എത്താൻ ഇനി ആകെ വേണ്ടത് അഞ്ചു ഗോളുകളാണ്.
യൂറോ കപ്പിൽ ആ അഞ്ചു ഗോളുകൾ നേടി ചരിത്രം കുറിക്കുകയാകും റൊണാൾഡോയുടെ ലക്ഷ്യം. ഗോളുകളുടെ എന്നതിൽ റൊണാൾഡോയ്ക്ക് മുന്നിലുള്ളത് ഇറാൻ ഇതിഹാസം അലി ദെയാണ്. ഇറാനായി 109 ഗോളുകളാണ് അലി തന്റെ കരിയറിൽ കുറിച്ചിട്ടുള്ളത്.
Read Also:- ‘777 ചാർളി’ മലയാള പതിപ്പിന്റെ വിതരണാവകാശം ഏറ്റെടുത്ത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്
റൊണാൾഡോ 175 മത്സരങ്ങളിൽ നിന്നാണ് 104 ഗോളുകൾ നേടിയത്. യൂറോ കപ്പിൽ ഹംഗറി, ജർമ്മനി, ഫ്രാൻസ് എന്നീ ടീമുകളെയാണ് റൊണാൾഡോയുടെ പോർച്ചുഗലിന് നേരിടാനുള്ളത്. ടൂർണമെന്റിലെ മരണ ഗ്രൂപ്പിലാണെങ്കിലും റൊണാൾഡോയുടെ ലക്ഷ്യം റെക്കോർഡ് കൂടെ തന്റെ പേരിലാക്കുക എന്നതാകും.
Post Your Comments