CinemaLatest NewsNewsEntertainment

‘777 ചാർളി’ മലയാള പതിപ്പിന്റെ വിതരണാവകാശം ഏറ്റെടുത്ത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്

കൊച്ചി: രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘777 ചാർളി’യുടെ മലയാള പതിപ്പിന്റെ വിതരണാവകാശം ഏറ്റെടുത്ത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയ ഗായകനും നടനുമായ വിനീത് ശ്രീനിവാസൻ മലയാള ഗാനം ആലപിക്കുന്നുണ്ട്.

777 ചാർളിയുടെ ഒഫീഷ്യൽ ടീസർ ജൂൺ 6ന് മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്തിരുന്നു. ഏകാന്തതയിൽ തളച്ചിടപ്പെട്ട നായകന്റെ ജീവിതത്തിലേക്ക് വികൃതിയായ ഒരു നായ കടന്നു വരുന്നതും തുടർന്ന് ഇവർ തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിൽ ആവിഷ്കരിക്കുന്നത്.

Read Also:- ആ ഗോളാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോളെന്ന് അഗ്വേറോ

രക്ഷിത് ഷെട്ടിയും സംഗീത ശൃംഗേരിയും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി എസ് ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് 777 ചാർളിയുടെ നിർമ്മാണം.

shortlink

Post Your Comments


Back to top button