ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ എടുക്കേണ്ടവര്‍ തൊട്ടടുത്ത വാക്‌സിന്‍ കേന്ദ്രത്തിലേക്ക് പോയി വാക്‌സിന്‍ എടുത്ത് പോകാവുന്ന സംവിധാനം ഒരുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി വാക്‌സിന്‍ നല്‍കുന്ന രീതി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also : ബസിന് മുകളില്‍ കെട്ടിടം തകര്‍ന്ന് വീണ് നിരവധി മരണം
‘കൊവിഡ് വാക്‌സിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പര്യാപ്തമല്ല. അത് പോര. ഓരോരുത്തര്‍ക്കും വാക്‌സിന്‍ കേന്ദ്രത്തില്‍ നേരിട്ട് ചെന്ന് വാക്‌സിന്‍ എടുത്തുപോകാവുന്ന സംവിധാനമൊരുക്കണം. ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്’- രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
वैक्सीन के लिए सिर्फ़ online रेजिस्ट्रेशन काफ़ी नहीं। वैक्सीन सेंटर पर walk-in करने वाले हर व्यक्ति को टीका मिलना चाहिए।
जीवन का अधिकार उनका भी है जिनके पास इंटर्नेट नहीं है।
— Rahul Gandhi (@RahulGandhi) June 10, 2021
അതേസമയം കൊവിന്‍ സൈറ്റിലെ സംവിധാനങ്ങള്‍ പുതുക്കി കൂടുതല്‍ ജനസൗഹൃദപരമാക്കുമെന്നും ഗുണഭോക്താക്കള്‍ക്ക് അവരുടെ പേരുകള്‍ തിരുത്തുന്നതിനുള്ള അവസരമൊരുക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. പേര്, ജനനവര്‍ഷം, ലിംഗം എന്നിവയിലും തിരുത്തനുവദിക്കും. കൊവിഡ് പോര്‍ട്ടല്‍ കൂടുതല്‍ ലളിതമാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് രാഹുലിന്റെ പുതിയ പ്രതികരണം.
Post Your Comments