Latest NewsKeralaNewsIndia

‘പള്ളികൾ മതവിശ്വാസത്തിൽ ഒതുങ്ങി നിന്നില്ലെങ്കിൽ പാതിരിക്കൂട്ടത്തെ തെരുവിൽ ചോദ്യം ചെയ്യേണ്ടി വരും’: പ്രമോദ് പുഴങ്കര

പള്ളികൾ മതവിശ്വാസത്തിൽ ഒതുങ്ങി നിന്നില്ലെങ്കിൽ പാതിരിക്കൂട്ടത്തെ തെരുവിൽ ചോദ്യം ചെയ്യാൻ കേരളം തയ്യാറാകേണ്ടി വരും.

കൊച്ചി: കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പുതിയ മാനദണ്ഡങ്ങൾ, നിലവിലുള്ള സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടാക്കിയ അനിശ്ചിതാവസ്ഥ മുതലെടുത്ത് വന്ന സോഷ്യൽ മീഡിയ ആപ്പാണ് ക്ലബ്ബ്ഹൗസ്. ശബ്ദം കൊണ്ട് മാത്രം ആശയവിനിമയം നടത്തുന്ന ഈ സമൂഹമാധ്യമം വളരെ പെട്ടെന്നാണ് പ്രചാരം നേടിയത്. എന്തും പറയാം, എന്തിനെ കുറിച്ചും സംസാരിക്കാം എന്നതാണ് ഈ ആപ്പിലെ ഗുണം. അതുതന്നെയാണ് ദോഷവും എന്ന് പറയേണ്ടി വരും. ക്ലബ്ഹൗസിൽ പല വിഷയങ്ങളെ കുറിച്ച് ചർച്ച നടക്കുന്നുണ്ട്. ആർക്ക് വേണമെങ്കിലും ചർച്ചയിൽ പങ്കെടുക്കാം. അത്തരത്തിൽ കഴിഞ്ഞ ദിവസം നടന്ന ഒരു ചർച്ചയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സുപ്രീം കോടതി അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനായ പ്രമോദ് പുഴങ്കര. ‘ക്രിസ്ത്യൻ യുവത്വമേ ഇതിലേ എന്ന വർഗീയ വിഷം തുപ്പുന്ന ചർച്ച’ വർഗീയതയുടെ ക്രിസ്ത്യൻ പതിപ്പ് കേരളത്തിൽ എത്ര അപകടകരമായി വളരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്ന് പ്രമോദ് തന്റെ ഫേസ്ബുക്കിലെഴുതി.

Also Read:കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തിരുവനന്തപുരം മെഡി. കോളേജിൽ അഭിമുഖം: വൻ തിക്കും തിരക്കും, എത്തിയത് ആയിരങ്ങൾ

ലവ് ജിഹാദിന്റെ കള്ളക്കഥകളുടെയും ന്യൂനപക്ഷ സ്കോളർഷിപ്പിന്റെയുമൊക്കെ പേരിൽ ക്രിസ്ത്യൻ സഭകൾ നടത്തുന്ന മുസ്ലീം വിദ്വേഷം സകല സീമകളും ലംഘിക്കുകയാനിന്നും പള്ളികൾ മതവിശ്വാസത്തിൽ ഒതുങ്ങി നിന്നില്ലെങ്കിൽ പാതിരിക്കൂട്ടത്തെ തെരുവിൽ ചോദ്യം ചെയ്യാൻ കേരളം തയ്യാറാകേണ്ടി വരുമെന്നും പ്രമോദ് ഫേസ്‌ബുക്കിൽ കുറിച്ചു. പ്രമോദ് പുഴങ്കരയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കൃസ്ത്യൻ യുവതികളെ മുസ്ലീം യുവാക്കൾ പ്രേമം നടിച്ചുകൊണ്ട് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് അവരുടെ രഹസ്യ ഭാഗങ്ങളിൽ മുസ്ലീം മത ചിഹ്നങ്ങൾ പതിപ്പിച്ച് എന്നെന്നേക്കുമായി love ജിഹാദ് നടത്തുകയും ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് ക്രിസ്ത്യൻ പാതിരിമാർ വരെയുള്ള ഒരു സംഘം നടത്തുന്ന ക്രിസ്ത്യൻ യുവത്വമേ ഇതിലേ എന്ന വർഗീയ വിഷം തുപ്പുന്ന ഒരു ചർച്ച club house ൽ നടക്കുന്നു. വർഗീയതയുടെ ക്രിസ്ത്യൻ പതിപ്പ് കേരളത്തിൽ എത്ര അപകടകരമായി വളരുന്നു എന്നതിൽ എന്തെങ്കിലും സംശയമുള്ളവർ അതിലൊന്നു കയറി നോക്കിയാൽ മതി. കുരിശു വ്യാപാരം അതിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. കേരളത്തിലെ ഏറ്റവും സംഘടിത മതസ്ഥാപനമാണ് ക്രിസ്ത്യൻ സഭ/കൾ. അതുകൊണ്ടുതന്നെ ഇതുണ്ടാക്കുന്ന ഭീഷണി ചെറുതല്ല. ഒപ്പം വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലകളിലെല്ലാം സഭ കയ്യാളുന്ന സാമ്പത്തിക സാമൂഹ്യ മേധാവിത്തവും. ലവ് ജിഹാദിന്റെ കള്ളക്കഥകളുടെയും ന്യൂനപക്ഷ സ്കോളർഷിപ്പിന്റെയുമൊക്കെ പേരിൽ ക്രിസ്ത്യൻ സഭകൾ നടത്തുന്ന മുസ്ലീം വിദ്വേഷം സകല സീമകളും ലംഘിക്കുകയാണ്. പള്ളികൾ മതവിശ്വാസത്തിൽ ഒതുങ്ങി നിന്നില്ലെങ്കിൽ പാതിരിക്കൂട്ടത്തെ തെരുവിൽ ചോദ്യം ചെയ്യാൻ കേരളം തയ്യാറാകേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button