പെഷവാര്‍: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ്ക്ക് നേരെ വധഭീഷണി മുഴക്കിയ മതപണ്ഡിതന്‍ അറസ്റ്റില്‍. മലാലയെ ആക്രമിക്കാന്‍ പെഷവാറില്‍ കൂടിയ ആളുകളെ മത പണ്ഡിതൻ കൂടിയായ മുഫ്തി സര്‍ദാര്‍ പ്രേരിപ്പിച്ചുവെന്ന കേസിൽ ഭീകരവിരുദ്ധ നിയമപ്രകാരമാണ് അറസ്റ്റ്.
മലാല യൂസഫ്‌സായി വിവാഹത്തെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ഇയാളുടെ ഭീഷണിയ്ക്ക് കാരണം. എന്നെങ്കിലും വിവാഹിതയാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ആളുകളെന്തിന് വിവാഹം കഴിക്കണമെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ലെന്നും വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മലാല പറഞ്ഞിരുന്നു. ഇതിനെതിരെ വിമർശനവുമായി എത്തിയ മതപണ്ഡിതൻ ‘മലാല പാക്കിസ്ഥാനിലേക്ക് വരുമ്ബോള്‍ അവര്‍ക്കെതിരെ ചാവേറാക്രമണം നടത്തുന്ന ആദ്യ ആള്‍ ഞാനായിക്കും.’ എന്ന് പറഞ്ഞിരുന്നു.
വീട്ടില്‍ പരിശോധന നടത്തിയാണ് ഇയാളെ പിടികൂടിയതെന്നും റിപ്പോർട്ട്
Post Your Comments