ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനം പ്രതി കുറഞ്ഞുവരുന്നു. രാജ്യത്ത് 94,052 പേർക്കാണ് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് പോസിറ്റീവ് കേസുകൾ കുറയുന്നുണ്ടെങ്കിലും ആശങ്കയായി ഇന്നത്തെ മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,148 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് ഇതുവരെ 2,91,83,121 കേസുകളും 3,59,676 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലും ഒരു ലക്ഷത്തിന് താഴെയാണ് പുതിയ കൊവിഡ് കേസുകള്‍ എന്നത് ആശ്വസകരമാണ്. രാജ്യത്ത് ഏറ്റവും കൂടിയ പ്രതിദിന മരണ നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിഹാർ പഴയ കണക്കുകൾ ഇന്നലെ പുറത്തു വിട്ടതാണ് മരണ നിരക്ക് കൂടാൻ ഇടയായത്. ഇതോടെ, കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 3,59,676 ആയി.
അതേസമയം, 94,052 പേര്‍ക്ക് കൂടി കോവിഡ് ബാധിക്കുകയും,1,51,367 പേര് രോഗമുക്തരാകുകയും ചെയ്തു. ഇതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,91,83,121 ആയി. ഇതില്‍ 2,76,55,493 പേര് രോഗമുക്തരായി.11,67,952 പേരാണ് ഇനി ചികിത്സയിലുള്ളത്. അതേസമയം രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 23,90,58,360 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
Post Your Comments