KeralaLatest NewsNews

സൂക്ഷിച്ചില്ലെങ്കില്‍ ക്ലബ്‌ ഹൗസിലെ ഓഡിയോ ചാറ്റ് റൂമുകൾ ചതിക്കുഴിയാവും: മുന്നറിയിപ്പുമായി കേരള പൊലീസ്

സുരക്ഷിതമെന്ന് കരുതുന്ന നവമാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നോര്‍ക്കുക

തിരുവനന്തപുരം : ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഇടയിൽ തരംഗമായി മാറിയ ക്ലബ് ഹൗസ് ആപ്ലിക്കേഷൻ സംബന്ധിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്. ക്ലബ് ഹൗസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെണ്‍കുട്ടികളിൽ നടത്തിയ തത്സമയ അശ്ലീല ചര്‍ച്ചയുടെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെയാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

സുരക്ഷിതമെന്ന് കരുതുന്ന നവമാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നോര്‍ക്കുക. തരംഗമാകുന്നത് പുത്തന്‍ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങള്‍ക്ക് തന്നെ വിനയാകാതെ സൂക്ഷിക്കണെമെന്നും പോലീസ് മുന്നറിയിപ്പിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കേരള പോലീസിന്റെ പ്രതികരണം.

Read Also  :  കള്ളപ്പണം വെളുപ്പിക്കല്‍: ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് 231ദിവസം, ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

കുറിപ്പിന്റെ പൂർണരൂപം :

സൂക്ഷിച്ചില്ലെങ്കിൽ വൈറൽ ആകും

സുരക്ഷിതമെന്ന് കരുതുന്ന നവമാദ്ധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നോർക്കുക. തരംഗമാകുന്നത് പുത്തൻ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങൾക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക.

Read Also  :  ഭാര്യയുടെ ഒത്താശയോടെ ലൈംഗികാസക്തിക്കുള്ള മരുന്ന് കുത്തിവെച്ച് 16-കാരിയെ 8 വർഷത്തോളം അയല്‍ക്കാരന്‍ പീഡിപ്പിച്ചു

ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെൻഡ്. ഓരോ റൂമിലും സംസാരിക്കുന്ന ‘സ്പീക്കർ’മാരുടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ല ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ മറ്റൊരാൾക്ക് റെക്കോർഡ് ചെയ്ത് മറ്റ് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാനും കഴിയും.
.
സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റൂമുകളിൽ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ മുഴുവൻ പ്രൊഫൈൽ ചിത്രങ്ങളും റെക്കോർഡ് ചെയ്യുന്ന വിഡിയോയിൽ പതിയുന്നു. ഇവ പിന്നീട് യൂട്യൂബ് വഴിയും വാട്സാപ്പ് വഴിയും വ്യാപകമായി പ്രചരിക്കുന്നു. സഭ്യമല്ലാത്ത സംഭാഷണങ്ങൾക്കൊപ്പം റൂമിലെ പങ്കാളുകളുടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയിൽ കാണുന്നത് കൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമില്ല.

Read Also  :  ‘ഏതോ സ്ത്രീയുമായി ബന്ധം പുലർത്തിയതിന് സന്ദീപിനെ ആരോ കൈകാര്യം ചെയ്തു’: വ്യാജ ആരോപണം പൊളിച്ചടുക്കി സന്ദീപ് വാചസ്പതി

റെക്കോർഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തിൽ സ്വകാര്യ റൂമുകളിൽ ‘സെൻസറിംഗ്’ ഇല്ലാതെ പറയുന്ന വിവരങ്ങൾ മണിക്കൂറുകൾക്കകം തന്നെ വൈറൽ ആകുന്നു. ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഒരാൾ ഒരു റൂമിൽ കയറിയാൽ ആ വിവരം അവരെ പിന്തുടരുന്നവർക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കുമെന്നതാണ്. പ്രസ്തുത വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവർക്ക് ഫീഡ് നോക്കിയാലും മനസ്സിലാകും. ഇവ സ്ക്രീൻഷോട്ടായി പ്രചരിക്കാനും ഇടയുണ്ട്. അതിനാൽ ശ്രദ്ധിക്കുക, സൂക്ഷിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button