ഇസ്ലാമാബാദ്: ആഗസ്റ്റ് അഞ്ചിന് ഇന്ത്യയെടുത്ത തീരുമാനം റദ്ദാക്കിയതിന് ശേഷം മതി ഇന്ത്യന്‍ കമ്പനികളുമായി ഇടപാടെന്ന് പാകിസ്ഥാൻ വാര്‍ത്ത വിതരണ-പ്രക്ഷേപണ വകുപ്പ് മന്ത്രി ഫവാദ് ചൗധരി. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പാകിസ്ഥാന്റെ ഏകദിന, ട്വന്‍റി20 പരമ്പരകള്‍ സംപ്രേഷണം ചെയ്യുന്നത് സംബന്ധിച്ച ചർച്ചയിലാണ് ഈ പ്രസ്താവന.
ഇന്ത്യന്‍ കമ്പനികള്‍ ദക്ഷിണേഷ്യയിലെ സംപ്രേക്ഷണാവകാശം കൈവശപ്പെടുത്തിയിരിക്കുന്നതിനാൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പാകിസ്ഥാന്റെ ഏകദിന, ട്വന്‍റി20 പരമ്പരകള്‍ രാജ്യത്ത് സംപ്രേക്ഷണമുണ്ടാകില്ലെന്നും പാകിസ്ഥാൻ മന്ത്രി പറഞ്ഞു.
ആർട്ടിക്കിൾ 370 നീക്കം ചെയ്തുകൊണ്ട് 2019 ആഗസ്റ്റ് അഞ്ചിന് ഇന്ത്യയെടുത്ത തീരുമാനം റദ്ദാക്കിയതിന് ശേഷം മതി ഇന്ത്യന്‍ കമ്പനികളുമായി ഇടപാടെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കിയത്.
ഇന്ത്യന്‍ കമ്പനികളായ സ്റ്റാര്‍, സോണി എന്നിവർക്കാണ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം. അവരുമായി കരാര്‍ ഒപ്പുവെക്കാനുള്ള പാകിസ്ഥാൻ ടെലിവിഷന്‍ കോര്‍പറേഷന്‍റെ (പി.ടി.വി) അപേക്ഷ നിരസിച്ചതായും മന്ത്രി ഇസ്ലാമാബാദില് നടത്തിയ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.
Post Your Comments