KeralaLatest NewsNews

കൊ​ല്ലം റെയില്‍വേ സ്​റ്റേഷനില്‍ 97 കുപ്പി വിദേശമദ്യം പിടികൂടി: പ​ട്ടാ​ള​ക്കാ​ര​നടക്കം രണ്ടുപേര്‍ പിടിയില്‍

ഐ.​ടി പ്ര​ഫ​ഷ​ന​ലാ​യ ക​ഴ​ക്കൂ​ട്ടം കൈ​ലാ​സ​ത്തി​ല്‍ അ​നി​ല്‍​കു​മാ​ര്‍ (38) ആ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ല്ലം: റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ല്‍ നിന്ന് 97 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. ബാം​ഗ്ലൂ​ര്‍- ക​ന്യാ​കു​മാ​രി ഐ​ല​ന്‍​റ് എ​ക്സ്പ്ര​സി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​വെ 67 കു​പ്പി​ക​ളി​ലാ​യി 37 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി പ​ട്ടാ​ള​ക്കാ​ര​ന്‍ പി​ടി​യി​ലാ​യി. ആ​റ്റി​ങ്ങ​ല്‍ കാ​രി​ച്ചാ​ല്‍ പാ​ല​വി​ള വീ​ട്ടി​ല്‍ അ​മ​ല്‍ (28) ആ​ണ് പി​ടി​യി​ലാ​യ​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​ന്നാം ന​മ്പ​ര്‍ പ്ലാ​റ്റ്ഫോ​മി​ല്‍ ഫു​ട്ട് ഓ​വ​ര്‍ ബ്രി​ഡ്ജി​ന്​ സ​മീ​പ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി കാ​ണ​പ്പെ​ട്ട​യാ​ളി​ല്‍​നി​ന്ന് 37 കു​പ്പി​ക​ളി​ലാ​യി 26 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു. ഐ.​ടി പ്ര​ഫ​ഷ​ന​ലാ​യ ക​ഴ​ക്കൂ​ട്ടം കൈ​ലാ​സ​ത്തി​ല്‍ അ​നി​ല്‍​കു​മാ​ര്‍ (38) ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ര​ണ്ടു​പേ​രെ​യും 21 വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read Also: പൂന്തുറ മുതൽ വേളി വരെ മണൽ നിക്ഷേപിക്കണം: മന്ത്രി ആന്റണി രാജു

റെ​യി​ല്‍​വേ എ​സ്.​പി ഗോ​പ​കു​മാ​റിെന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം ഡി​വൈ.​എ​സ്.​പി​മാ​രാ​യ പ്ര​ശാ​ന്ത്, ജോ​ര്‍​ജ് ജോ​സ​ഫ്, സി.​ഐ ഇ​ഗ്​​നേ​ഷ്യ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ ര​മേ​ഷ്, ര​വി​കു​മാ​ര്‍, ര​തീ​ഷ്, സ​തീ​ഷ് ച​ന്ദ്ര​ന്‍, സ​ജി​ല്‍, മു​കേ​ഷ് മോ​ഹ​ന്‍, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ട്രെ​യി​നു​ക​ളി​ലും പ്ലാ​റ്റ്ഫോ​മു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments


Back to top button