തിരുവനന്തപുരം: ഡ്രൈ ഡേ യുടെ ഭാഗമായി നടത്തിയ റെയ്ഡിൽ ആര്യനാട് കുളപ്പട ഭാഗത്തു നിന്ന് ചാരായം പിടികൂടി. പ്രതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ആര്യനാട് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ വിജയകുമാറും സംഘവും ചേർന്ന് മധുസൂദനൻ എന്നയാളുടെ വീട് പരിശോധിച്ചാണ് 10 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. പ്രതി മധുസൂദനനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
വാറ്റുകാരനെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ എഇഐയെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ ബിജുകുമാർ, റെജികുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കിരൺ, സുജിത്, ജിഷ്ണു എന്നിവർ പങ്കെടുത്തു.
അതേസമയം, കോഴിക്കോട് ജെഇസി സ്‌ക്വാഡ് അംഗം രാകേഷ് ബാബു നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് – കണ്ണൂർ ദേശീയപാതയുടെ സമീപം വടകര മൂരാട് ഭാഗത്ത് വച്ച് 72 ലിറ്റർ മാഹി മദ്യം പിടികൂടി. ഹ്യുണ്ടായ് വെർന കാറിൽ അഭിലാഷ് എന്നയാൾ കടത്തുകയായിരുന്ന മദ്യമാണ് എക്‌സൈസ് പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തു കാറും മദ്യവും കസ്റ്റഡിയിലെടുത്തു. വടകര എക്‌സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ പി പിയും സംഘവും ചേർന്നാണ് കേസ് എടുത്തത്.
Post Your Comments