കൊല്ലം: ഇന്നലെയുണ്ടായ കാറ്റിനെയും മഴയേയും തുടര്‍ന്ന് കൊല്ലത്ത് റെയില്‍വേ ട്രാക്കിലേക്കു മരം വീണു. രാത്രി എട്ട് മണിയോടെയാണ് മയ്യനാട് റെയില്‍വേ സ്റ്റേഷന്‍ ഗേറ്റിനു 100 മീറ്റര്‍ അകലെ ട്രാക്കിലേക്കു പ്ലാവ് കടപുഴകി വീഴുകയായിരുന്നു. ഇതോടെ അതുവഴിയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.
രണ്ടു ട്രാക്കിലായിരുന്നു മരം വീണു കിടക്കുന്നത്. മരം മുറിച്ചു മാറ്റിയെങ്കിലും ഗതാഗതം ഒരുപാട് വൈകിയാണ് പുനഃസ്ഥാപിച്ചത്. റെയില്‍വേ ടെക്നീഷ്യന്മാര്‍ എത്തി അറ്റകുറ്റപ്പണികള്‍ നടത്തിയതിനു ശേഷം മാത്രമാണ് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടത്. തിരുവനന്തപുരത്തു നിന്നുള്ള മലബാര്‍ എക്സ്പ്രസ് പരവൂരിലും കൊല്ലത്തു നിന്നുള്ള ഒരു ട്രെയിനും ഇന്നലെ വൈകിയാണ് ഓടിയത്.
Post Your Comments