പട്ന: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൌണിനിടെ കോണ്‍ഗ്രസ് എംഎല്‍എയുടെ വാഹനം മദ്യക്കടത്തിന് പിടിച്ചെടുത്തു. വാഹനം പിടിച്ചെടുത്ത പോലീസ് മദ്യവുമായി വണ്ടിയിലുണ്ടായിരുന്ന നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിലകൂടിയ മദ്യമാണ് വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തത്. ബുക്സാര്‍ കോണ്‍ഗ്രസ് എംഎല്‍എ സഞ്ജയ് കുമാറിന്റെ വാഹനമാണ് ബിഹാറിലെ സിംറിയില്‍ നിന്ന് പിടിയിലായത്. തന്റെ വാഹനം ജഗദീഷ്പൂര്‍ പ്രദേശത്തെ റേഷന്‍ വിതരണത്തിനായി വിട്ടുനല്‍കിയെന്നാണ് എംഎല്‍എയുടെ വാദം.
അവശ്യ സേവനങ്ങള്‍ക്ക് അനുവദിക്കുന്ന യാത്രാപാസ് ദുരുപയോഗം ചെയ്തെന്ന് കാണിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസ് യൂത്ത് വിംഗ് ന പ്രസിഡന്റ് ശ്രീനിവാസ ബിവിയുടെ വാഹനമാണ് പിടിച്ചെടുത്തിട്ടുള്ളത്. അതിനിടെ വാഹനം സിമ്രിയില്‍ നിന്ന് പോലീസ് പിടികൂടിയത് അത്ഭുതപ്പെടുത്തുന്നുവന്നാണ് എംഎല്‍എ പറയുന്നത്. കഴിഞ്ഞ മാസം മറ്റൊരു കോണ്‍ഗ്രസ് നേതാവിന്റെ വാഹനത്തില്‍ നിന്നും ഇത്തരത്തില്‍ മദ്യം പിടിച്ചെടുത്തിരുന്ന. അവശ്യ സേവനങ്ങള്‍ക്കായി വാങ്ങുന്ന യാത്രാ പാസുകള്‍ ദുരുപരയോഗം ചെയ്യന്ന സംഭവങ്ങളാണ് ഇതോടെ പുറത്തുവരുന്നത്.
ലോക്ക്ഡൌണിനിടെ ഇത്തരത്തില്‍ വ്യാപകമായി മദ്യം കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ശ്രാവണ്‍ റാവുവും നിയമലംഘനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.കാറില്‍ വിലകൂടിയ മദ്യത്തിന്റെ വന്‍ശേഖരവുമായാണ് റാവു പിടിയിലാവുന്നത്. ലോക്ക്ഡൌണിനിടെ ദില്ലി- ഗുഡ്ഗാവ് അതിര്‍ത്തിയില്‍ വെച്ചായിരുന്നു സംഭവം.
Post Your Comments