തിരുവനന്തപുരം: പുതിയ കെ.പി.സി.സി അധ്യക്ഷനായി നിയമിക്കപ്പെട്ട കെ.സുധാകരനെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് സതീശന്‍ കെ.സുധാകരനുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുന്ന ദിശാബോധമുള്ള നേതാവാണ് കെ. സുധാകരനെന്ന് വി.ഡി സതീശന്‍ പറഞ്ഞു. മുമ്പൊരിക്കലും ഉണ്ടാകാത്ത വിധമുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇത്തവണ കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിച്ചത്. പാര്‍ട്ടിയാണ് ഗ്രൂപ്പിനേക്കാള്‍ വലുത്. തലമുറ മാറ്റമെന്നാല്‍ ഒരു പ്രായം കഴിഞ്ഞവരെ ഒഴിവാക്കുക എന്നല്ലെന്നും പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരും മികച്ച ടീമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷയ്‌ക്കൊത്ത് പാര്‍ട്ടി ഉയരുമെന്ന് സതീശന്‍ ഉറപ്പു നല്‍കി. പാര്‍ട്ടിയ്ക്ക് മീതെ ഗ്രൂപ്പ് വരുന്നത് അപകടകരമാണ്. ഈ സത്യം ഇപ്പോഴെങ്കിലും മനസിലാക്കിയില്ലെങ്കില്‍ പാര്‍ട്ടി അപകടത്തിലാകുമെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ഗ്രൂപ്പുകള്‍ക്ക് അതീതനെന്ന പ്രതിച്ഛായയുമായി കെ.പി.സി.സിയുടെ തലപ്പത്തേയ്ക്ക് എത്തിയ കെ.സുധാകരന്റെ നിലപാടുകള്‍ എ,ഐ ഗ്രൂപ്പുകള്‍ക്ക് തലവേദനയാകുമെന്നാണ് വിലയിരുത്തല്‍.
Post Your Comments