Latest NewsKeralaNews

എനിക്ക് ബീഫും പന്നിയും ഒന്നും വര്‍ജ്ജ്യമല്ല, പിന്നെ ഞാന്‍ ഒരു മതവും തിന്ന് ജീവിക്കുന്നില്ല: സീമ വിനീത്

കടിച്ചാല്‍ തിരിച്ചു കടിക്കാത്ത മനുഷ്യന്മ്മാര്‍ കഴിക്കുന്ന എനിക്ക് കഴിക്കാന്‍ താല്പര്യം ഉള്ളത് എല്ലാം ഞാന്‍ കഴിക്കും

തിരുവനന്തപുരം : ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ്‌, മേക്കപ്പ് ആര്‍ട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയാണ് സീമ വിനീത്. സമൂഹമാധ്യമങ്ങളിൽ സജീവമായ സീമ കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയുടെ താഴെ വന്ന കമന്റിനു മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ‘ഞാന്‍ കഷ്ടപെട്ട് ജോലി ചെയ്തു ജീവിക്കുമ്ബോള്‍ എന്തു കഴിക്കണം എന്തു കഴിക്കണ്ട എന്നുള്ള ബോധ്യം എനിക്ക് നന്നായിട്ടുണ്ടെന്നു ‘ സീമ പറയുന്നു.

read also:അതിര്‍ത്തിയില്‍ ചൈനീസ് യുദ്ധവിമാനങ്ങളുടെ വ്യോമാഭ്യാസം: നിരീക്ഷണം ശക്തമാക്കി ഇന്ത്യ

കുറിപ്പ് പൂർണ്ണ രൂപം

ഇന്നലെ ഞാന്‍ യൂട്യൂബില്‍ പോര്‍ക്ക്‌ ഉണ്ടാക്കുന്ന വീഡിയോ ചെയ്ത link അതിനെ കുറിച്ചുള്ള ലിങ്കും ഒക്കെ മുഖ പുസ്തത്തില്‍ പങ്കു വെച്ചിരുന്നു.. അപ്പോള്‍ വര്ഷങ്ങളായി മുഖപുസ്തകത്തിലെ ഒരു സുഹൃത്തു വന്നു ഇന്‍ബോക്സില്‍ മൊഴിഞ്ഞ കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു..

ഇനി എനിക്ക് പറയാന്‍ ഉള്ളത്…

ഞാന്‍ മറ്റുള്ളവരെ നോക്കി ജീവിക്കുന്ന ഒരു വ്യക്തിയല്ല പിന്നെ ഞാന്‍ ഒരു മതവും തിന്ന് ജീവിക്കുന്നില്ല ഒരു മതം കഴിച്ചാലും വിശപ്പും മാറില്ല അതിനു പണിയെടുക്കണം ന്നിട്ട് ഇഷ്ടം ഉള്ളതൊക്കെ കഷ്ടപ്പെട്ട് ഉണ്ടാക്കി കഴിക്കണം അപ്പൊ ഞാന്‍ കഷ്ടപെട്ട് ജോലി ചെയ്തു ജീവിക്കുമ്ബോള്‍ ന്തു കഴിക്കണം ന്തു കഴിക്കണ്ട ന്നുള്ള ബോധ്യം എനിക്ക് നന്നായിട്ടുണ്ട് പിന്നെ എനിക്ക് ബീഫും പന്നിയും ഒന്നും വര്‍ജ്ജ്യമല്ല ഞാന്‍ കടിച്ചാല്‍ തിരിച്ചു കടിക്കാത്ത മനുഷ്യന്മ്മാര്‍ കഴിക്കുന്ന എനിക്ക് കഴിക്കാന്‍ താല്പര്യം ഉള്ളത് എല്ലാം ഞാന്‍ കഴിക്കും…

https://www.facebook.com/seemavineeth.makeup/posts/3677995122306022

shortlink

Related Articles

Post Your Comments

Related Articles


Back to top button