CinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘തൊലി ഉരിഞ്ഞു പോയി വീട്ടുകാരുടെയും കുട്ടികളുടെയും മുൻപിൽ ഇതൊക്കെ എങ്ങനെയാ കാണാ?’: ഒമർ ലുലു

പിള്ളേർ ഇതൊക്കെ കേട്ട് പഠിക്കട്ടേ അവരുടെ മുൻപിൽ എല്ലാം ഓപ്പൺ ആയി സംസാരിക്കണം

കൊച്ചി: സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായി ഇടപെടുന്ന മലയാള സിനിമാ സംവിധായകനാണ് ഒമർ ലുലു. തന്റെ സിനിമകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ ഒമർ കടുത്ത വിമർശനങ്ങൾ നേരിടാറുണ്ട്. ഇപ്പോഴിതാ തന്നെ വിമർശിക്കുന്നവർക്ക് എല്ലാം നല്ല കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് ഒമർ.

ഇഷ്ട ടീമുകളുടെ സിനിമയിൽ തെറിയും ഡബിൾ മീനിങ്ങും വന്നാൽ പുരോഗമനവാദവും, മറിച്ച് തന്റെ സിനിമയിൽ എന്തെങ്കിലും കോമഡി പറഞ്ഞാൽ ‘തൊലി ഉരിഞ്ഞു പോയി വീട്ടുകാരുടെയും കുട്ടികളുടെയും മുൻപിൽ ഇതൊക്കെ എങ്ങനെയാ കാണുക’ എന്ന ചോദ്യവും വരുന്നു എന്ന് ഒമർ പറയുന്നു.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

‘പ്രമൂഖ സിനിമാ ഗ്രൂപ്പിൽ റിവ്യൂ ഒമർ ലുലു സിനിമയില്ലേ ഡബിൾ മീനിങ്ങ് കോമഡി കണ്ട് തൊലി ഉരിഞ്ഞു പോയി വീട്ടുകാരുടെയും കുട്ടികളുടെയും മുൻപിൽ ഇതൊക്കെ എങ്ങനെയാ കാണാ…..അതേസമയം തങ്ങളുടെ ഇഷ്ട ടീമുകളുടെ സിനിമയിൽ തെറിയും ഡബിൾ മീനിങ്ങും വന്നാൽ, പിള്ളേർ ഇതൊക്കെ കേട്ട് പഠിക്കട്ടേ അവരുടെ മുൻപിൽ എല്ലാം ഓപ്പൺ ആയി സംസാരിക്കണം ഒളിച്ചു വച്ചാൽ അവർ കൂടുതൽ അപകടങ്ങളിൽ പോയി ചാടും, നമ്മൾ എല്ലാവരും റിയൽ ലൈഫിൽ ഇങ്ങനെ അല്ലേ തുടങ്ങി ഒരു 100 ന്യായീകരണങ്ങൾ വരും’

shortlink

Related Articles

Post Your Comments

Related Articles


Back to top button