Latest NewsKerala

എസ്ഡിപിഐ മാലൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനം: പ്രതിഷേധവുമായി പാർട്ടി

ഷറഫുദ്ദീനെ മാലൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച്‌ മര്‍ദ്ദിച്ച സംഭവം അത്യന്തം ഗൗരവകരവും അപലപനീയവുമാണെന്ന് എസ്ഡിപിഐ

മട്ടന്നൂര്‍: എസ്ഡിപിഐ മാലൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ പോലിസ് മര്‍ദ്ദിച്ചതായി ആരോപണം. നാട്ടിലെ ഒരാളുടെ ബൈക്ക് പോലീസ് പിടിച്ചതുമായി ബന്ധപ്പെട്ട് മാലൂര്‍ സ്റ്റേഷനില്‍ സംസാരിക്കാന്‍ പോയ ഷറഫുദ്ധീനെ പോലിസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഷറഫുദ്ദീന്‍ കുത്തുപറമ്പ് ഗവ. ഹോസ്പിറ്റലില്‍ ചികിത്സ തേടി. ഷറഫുദ്ദീനെ മാലൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച്‌ മര്‍ദ്ദിച്ച സംഭവം അത്യന്തം ഗൗരവകരവും അപലപനീയവുമാണെന്ന് എസ്ഡിപിഐ മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് റഫീഖ് കീച്ചേരി പറഞ്ഞു.

പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുക എന്നത് സ്വാഭാവികമാണ്, നാട്ടിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹരിക്കലും ഒരു പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്വമാണ്. നാട്ടിലെ ഒരാളുടെ ബൈക്ക് പോലീസ് പിടിച്ചതുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ സംസാരിക്കാന്‍ പോയ ഷറഫുദ്ധീനെ മര്‍ദ്ദിച്ചതിലൂടെ പോലീസ് ക്രിമിനലിസമാണ് നടപ്പിലാക്കുന്നത് എന്ന് ബോധ്യമായി. ക്രമസമാധാനം നടപ്പിലാക്കണ്ട പോലീസുകാരില്‍ നിന്ന് ക്രമസമാധാനം തിരിച്ചുപിടിക്കേണ്ട അവസ്ഥയാണ്.

ഈ ക്രൂരകൃത്യത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവണം. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടിയുമായി എസ്ഡിപിഐ മുന്നോട്ട് പോവുമെന്നും റഫീഖ് പറഞ്ഞു. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട പോലീസ് ഒരു പൊതുപ്രവര്‍ത്തകനെ പോലും സ്റ്റേഷനില്‍ വെച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുന്നതിലൂടെ എന്താണ് പോലീസ് ഉദ്ദേശിക്കുന്നത് എന്ന് റഫീഖ് ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button