ചാലിശ്ശേരി: സോഷ്യൽ മീഡിയകൾ വഴി തട്ടിപ്പുകൾ വ്യാപകമാകുന്നു. അപകടം പറ്റി വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ രക്ഷിക്കാനെന്നെ വ്യാജേനെ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് 100 രൂപ ചലഞ്ചിലൂടെ തട്ടിപ്പ് നടത്തിയ പെരിങ്ങോട് സ്വദേശിയായ യുവാവ് ചാലിശ്ശേരി പോലീസിന്റെ പിടിയിലായി.
Also Read:സംസ്ഥാനത്തെ പ്ലസ് ടു വിദ്യാർത്ഥികൾ ശ്രദ്ധിക്കുക; പുതിയ അറിയിപ്പുകൾ ഇങ്ങനെ
ചാലിശ്ശേരി പെരിങ്ങോട് മാരായംകുന്നത്ത് മുഹമ്മദ് ഷനൂബ് (29) നെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈലും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ മുൻപ് രമേഷ് ചെന്നിത്തലയെ അപകീര്‍ത്തിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററിട്ട കേസിലും പ്രതി ആയിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സമാനമായ ഒരുപാട് തട്ടിപ്പുകൾ ഇപ്പോൾ സോഷ്യൽ മീഡിയകൾ വഴി വ്യാപകമാകുന്നുണ്ട്. വ്യാജ അക്കൗണ്ടുകൾ വഴി സുഹൃത്തുക്കളെന്ന വ്യാജേനയും, അപകടങ്ങൾ പറ്റിയെന്നുമൊക്കെ കള്ളങ്ങൾ പറഞ്ഞാണ് ഇത്തരക്കാർ തട്ടിപ്പുകൾ നടത്തുന്നത്.
Post Your Comments