ന്യൂഡല്‍ഹി: രാജ്യത്ത് സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 105 കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന നടത്തി. യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ), ഇന്റര്‍പോള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. ഇന്ത്യയിലെ ചില കോള്‍ സെന്ററുകള്‍ യുഎസ് പൗരന്മാരെ ബന്ധപ്പെട്ട് പണമിടപാടുകളുടെ പേരില്‍ വഞ്ചിക്കുന്നതായി എഫ്ബിഐ ഇന്റര്‍പോളിന് പരാതി നല്‍കിയിരുന്നു.
Read Also: ഇറാന്‍ കത്തുന്നു, ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഏറ്റെടുത്ത് സ്‌കൂള്‍ കുട്ടികള്‍
രാജ്യത്തുടനീളം 87 സ്ഥലങ്ങളില്‍ സിബിഐയും 18 സ്ഥലങ്ങളില്‍ സംസ്ഥാന പൊലീസും പരിശോധന നടത്തി. ഡല്‍ഹിയില്‍ അഞ്ചിടങ്ങളിലാണ് റെയ്ഡ് നടന്നത്. ഇതുകൂടാതെ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പഞ്ചാബ്, ചണ്ഡീഗഡ്, രാജസ്ഥാന്‍, അസം, കര്‍ണാടക എന്നിവിടങ്ങളിലും പരിശോധന നടത്തി. രാജസ്ഥാനിലെ രാജ്സമന്ദിലെ കോള്‍ സെന്ററില്‍ നിന്ന് ഒരു കിലോ സ്വര്‍ണവും 50 ലക്ഷം രൂപയും കണ്ടെത്തി. പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ കോള്‍ സെന്ററുകളിലും റെയ്ഡ് നടന്നു.
Post Your Comments