Latest NewsIndia

മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട പോലീസിനെ ഡിഎംകെ പ്രവര്‍ത്തകരും വക്കീലും കൈയ്യേറ്റം ചെയ്തു: കടുത്ത പ്രതിഷേധം 

ഡിഎംകെ അധികാരത്തിലേറിയ ശേഷം ഗുണ്ടാസംഘങ്ങൾ വീണ്ടും തലപൊക്കിയതായാണ് ആരോപണം.

ചെന്നൈ: തമിഴ്നാട്ടില്‍ മാസ്ക്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന് അഭിഭാഷകയും ഡിഎംകെ പ്രവര്‍ത്തകരും ചേര്‍ന്ന് പൊലീസിനെ കൈയ്യേറ്റം ചെയ്തു. കോയമ്പത്തൂരില്‍ ഡിഎംകെ ഓഫീസിന് മുന്നില്‍ മാസ്ക്ക് ഇല്ലാതെ കൂട്ടം കൂടി നിന്ന പ്രവര്‍ത്തകരെ ശകാരിക്കാന്‍ ശ്രമിച്ച പൊലീസിനും കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കുമാണ് ഡിഎംകെ പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദ്ദനമേറ്റത്.

രണ്ട് പൊലീസുകാര്‍ക്ക് കോര്‍പ്പറേഷന്‍ ജീവനക്കാരനും അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വെട്ടിലായ സർക്കാർ ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. അതേസമയം ഡിഎംകെ അധികാരത്തിലേറിയ ശേഷം ഗുണ്ടാസംഘങ്ങൾ വീണ്ടും തലപൊക്കിയതായാണ് ആരോപണം.

അതേസമയം സമാന സംഭവം ചെന്നൈയിൽ നടന്നപ്പോൾ പോലീസിനെതിരെ തിരിഞ്ഞത് അഭിഭാഷകയാണ്. ചെന്നൈ ചേട്ട്പേട്ട് സിഗ്നലില്‍ വച്ചാണ് അഭിഭാഷകയും മകളും സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞത്. അടിയന്തര ആവശ്യത്തിനാണോ യാത്രയെന്നായിരുന്നു പരിശോധന. മദ്രാസ് ഹൈക്കോടതി അഭിഭാഷകയായ ഇവര്‍ മാസ്ക്ക് ധരിച്ചിരുന്നില്ല. ഞായറാഴ്ചയായത് കൊണ്ട് മറീനയില്‍ മീന്‍ വാങ്ങാന്‍ പോകുന്നു എന്ന് പറഞ്ഞ ഇവരോട് പോലീസ്, യാത്രകള്‍ അടിയന്തര സാഹചര്യത്തില്‍ മാത്രം മതിയെന്നും മാസ്ക് ധരിക്കണമെന്നു പറയുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

എന്നാല്‍ തുടര്‍ന്നുണ്ടായ ബഹളത്തില്‍ ഇവര്‍ പോലീസിനെ ഉന്നതസ്വാധീനമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും മൊബൈല്‍ നശിപ്പിക്കാനും കയ്യേറ്റം ചെയ്യാനും ശ്രമിക്കുകയും ചെയ്തു. തുടർന്ന് പോലീസ് ഇവരുടെ വാഹനം കസ്റ്റഡിയിലെടുത്ത് നടപടി സ്വീകരിക്കാന്‍ തുനിഞ്ഞെങ്കിലും ‘മുകളില്‍ നിന്ന്’ വിളി വന്നതോടെ വിട്ടയക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ വകുപ്പുകളില്‍ കേസ് എടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. സംഭവങ്ങളില്‍ തമിഴ്നാട് പൊലീസ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button