കൊച്ചി: അടുത്തിടെ പുറത്തിറങ്ങിയ ‘മോഹൻകുമാർ ഫാൻസ്’ എന്ന ചിത്രത്തിലെ കൃപേഷ് അഥവാ ആഘോഷ് മേനോൻ എന്ന പൊങ്ങച്ചക്കാരനായ സിനിമാ നടനെ പ്രേക്ഷകർ അടുത്തകാലത്തെങ്ങും മറക്കില്ല. ആഘോഷ് മേനോനായി നടൻ വിനയ് ഫോർട്ട് അരങ്ങുതകർത്തു. കണ്ടുപഴകിയ രീതികളിൽ നിന്നും വിനയ് ഫോർട്ടിന്റെ വേറിട്ട പെർഫോമെൻസ് ആയിരുന്നു ചിത്രത്തിലേത്.
സിനിമയിലെത്തും മുൻപേ വിനയ് പല തൊഴിൽ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ടെന്നും, പാർട്ട്-ടൈം ജോലി ചെയ്ത് പണം കണ്ടെത്തിയാണ് പഠനം മുന്നോട്ടുകൊണ്ടുപോയതെന്നും വിനയ് പറയുന്നു. ക്ലബ്ഹൗസ് ചർച്ചയിലാണ് പിന്നിട്ട വഴികളെക്കുറിച്ച് വിനയ് ആരാധകരുമായി പങ്കിട്ടത്. പത്താം ക്‌ളാസ്സിനു ശേഷം ചേട്ടനോ ചേച്ചിയോ താനോ വ്യക്തിപരമായ ആവശ്യങ്ങൾക്ക് അച്ഛനമ്മമാരെ ആശ്രയിച്ചിട്ടില്ലെന്ന് വിനയ് ചർച്ചയിൽ പറഞ്ഞു. അന്നത്തെ അനുഭവസമ്പത്താണ് ഇന്ന് താൻ സിനിമയിൽ നിന്നും തിരികെ നേടുന്നത് എന്നും വിനയ് വ്യക്തമാക്കി.
‘പത്താം ക്‌ളാസ്സിനു ശേഷം ചേട്ടനോ ചേച്ചിയോ താനോ വ്യക്തിപരമായ ആവശ്യങ്ങൾക്ക് അച്ഛനമ്മമാരെ ആശ്രയിച്ചിട്ടില്ല. സാമ്പത്തിക ഭദ്രതയ്ക്കായി പാർട്ട്-ടൈം ജോലികൾ ചെയ്തു. മെഡിക്കൽ ഷോപ്പിൽ മരുന്നെടുത്തു കൊടുക്കാൻ നിന്നിട്ടുണ്ട്, ഡോർ-ടു-ഡോർ മാർക്കറ്റിംഗ് ചെയ്തിട്ടുണ്ട്, ഫോർട്ട് കൊച്ചിയിലെ കഫെയിൽ വെയ്റ്ററായി ജോലിയെടുത്തിട്ടുണ്ട്’. വിനയ് വ്യക്തമാക്കി.
Post Your Comments