CinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘ഒന്ന് കണ്ടാലെങ്കിലും മതിയെന്നായിരുന്നു, ഒടുവിൽ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞു’: ദുര്‍ഗ കൃഷ്‍ണ

മോഹന്‍ലാലിനൊപ്പമുള്ള അഭിനയം ഒരു ട്യൂഷന്‍ ക്ലാസ് പോലെയാണ്

കൊച്ചി : മോഹൻലാലിന്റെ കടുത്ത ആരാധികയാണ് നടി ദുര്‍ഗ കൃഷ്‍ണ. ഇക്കാര്യം ദുര്‍ഗ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. റീല്‍ ഹീറോ ആരാണെന്ന് ചോദിച്ചാല്‍ മോഹൻലാല്‍ എന്നാണ് ദുർഗയുടെ ഉത്തരം. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം ജീത്തു ജോസഫ് ചിത്രമായ ‘റാമില്‍’ അഭിനയിച്ച അനുഭവം റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പങ്കുവെയ്ക്കുകയാണ് ദുർഗ.

ലാലേട്ടനെ ഒക്കെ ഒന്ന് കണ്ടാലെങ്കിലും മതിയെന്നായിരുന്നു ചെറുപ്പം തൊട്ടുള്ള ആഗ്രഹം. ഒടുവിൽ അദ്ദേഹത്തിന്റെ അനിയത്തിയായി അഭിനയിക്കാന്‍ കഴിഞ്ഞു. മോഹന്‍ലാലിനൊപ്പമുള്ള അഭിനയം ഒരു ട്യൂഷന്‍ ക്ലാസ് പോലെയാണ്. അദ്ദേഹം അഭിനയിക്കുമ്പോള്‍ ഒരുപാട് കാര്യം പഠിക്കാന്‍ സാധിക്കുമെന്നും ദുര്‍ഗ പറയുന്നു.

ദുര്‍ഗയുടെ വാക്കുകള്‍ :

‘കഴിഞ്ഞ വര്‍ഷം എനിക്ക് സംഭവിച്ച രണ്ട് നല്ല കാര്യങ്ങളാണ് റാമും കുടുക്കും. ലാലേട്ടനെ ഒക്കെ ഒന്ന് കണ്ടാലെങ്കിലും മതിയെന്നായിരുന്നു ചെറുപ്പം തൊട്ടുള്ള ആഗ്രഹം. പക്ഷെ ആ ലാലേട്ടന്റെ ഒപ്പം അഭിനയിക്കാന്‍ പറ്റി. അതും ഏട്ടന്റെ സിസ്റ്ററായി അഭിനയിക്കാന്‍ സാധിച്ചു. അത് വലിയൊരു സന്തോഷമാണ്. പിന്നെ ‘റാം’ എനിക്ക് ഒരു ട്യൂഷന്‍ ക്ലാസ് പോലെയായിരുന്നു. ലാലേട്ടന്‍ അഭിനയിക്കുമ്പോള്‍ നമുക്ക് അത് കണ്ട് ഒരു പാട് പഠിക്കാനുണ്ടാവും. ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്’. ദുർഗ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button