യമന്‍: യമനിലെ എണ്ണകേന്ദ്രത്തിനു നേരെ ഹൂത്തി വിമതരുടെ ശക്തമായ മിസൈല്‍ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ എണ്ണ സമ്പന്നമായ മഅരിബ് പ്രവിശ്യയിലാണ് ഹൂത്തികളുടെ മിസൈല്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ കൂടിയേക്കാമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
Read Also : പിസയും സ്മാര്‍ട്ട് ഫോണും വീടുകളില്‍ എത്തിച്ചുകൊടുക്കാമെങ്കില്‍ എന്തുകൊണ്ട് റേഷന്‍ എത്തിച്ചുകൂടാ ?
മഅരിബിലെ അല്‍ റൗദയിലുള്ള ഇന്ധന സ്റ്റേഷനിലാണ് മിസൈല്‍ പതിച്ചത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ഒട്ടേറെ വാഹനങ്ങള്‍ കത്തി നശിച്ചു. വലിയ തീഗോളമാണ് ആക്രമണത്തിന് ശേഷം രൂപപ്പെട്ടത്. മഅരിബ് പ്രവിശ്യ പിടിക്കാന്‍ ഇറാന്റെ പിന്തുണയുള്ള ഹൂത്തികള്‍ ശ്രമം തുടങ്ങിയെന്നാണ് വിവരം. അതേസമയം, സൗദി പിന്തുണയിലാണ് യമനിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
Post Your Comments