Latest NewsNewsInternational

മിസൈല്‍ ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്ക് വെച്ചു: നിയമ നടപടിയുമായി അബുദാബി

കിംവദന്തികളുടെ അപകടങ്ങളെക്കുറിച്ചും അവ രാജ്യത്ത് ഉണ്ടാക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അബുദാബി: അബുദാബിക്ക് നേരെ യെമനിലെ ഹൂതികളുടെ മിസൈൽ ആക്രമണത്തിന്റെ പ്രതിരോധ സേന തടയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചവരെ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍മാര്‍ വിളിച്ചുവരുത്തിയതായി ദേശീയ ന്യൂസ് ഏജന്‍സി വാം ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. വീഡിയോകള്‍ സുപ്രധാനവും സൈനികവുമായ സംവിധാനങ്ങളെ അപകടത്തിലാക്കുകയും സമൂഹത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുകയും ചെയ്യുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

Read Also: അധിക്ഷേപം നടത്തിയവരിൽ ചിലർ വ്യാജ ഐഡികൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ക്രിമിനലുകളാണ്, ഭീരുക്കളായ നിങ്ങളുടെ കിങ്കരന്മാർ

ഇവ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ഹമദ് അല്‍ ഷംസി പറഞ്ഞു. സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത് സംബന്ധിച്ച നിയമങ്ങള്‍ ലംഘിക്കുന്നതിനെതിരെ അറ്റോര്‍ണി ജനറല്‍ മുന്നറിയിപ്പ് നല്‍കി.

കിംവദന്തികളുടെ അപകടങ്ങളെക്കുറിച്ചും അവ രാജ്യത്ത് ഉണ്ടാക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ സാമൂഹിക സമാധാനത്തിന് ഭീഷണിയാകുകയും യാഥാര്‍ത്ഥ്യത്തിന് അടിസ്ഥാനമില്ലാത്ത കാരണങ്ങളാല്‍ വ്യക്തികള്‍ക്കിടയില്‍ പരിഭ്രാന്തിയും ഭയവും സൃഷ്ടിക്കുകയും ചെയ്യുമെന്നും ഇവര്‍ പറഞ്ഞു.

ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ അബുദാബി ലക്ഷ്യമാക്കി നടത്തിയ മിസൈല്‍ ആക്രമണം തിങ്കളാഴ്ച പുലര്‍ച്ചെയാണ് യുഎഇ തടഞ്ഞത്. ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ ആക്രമണശ്രമമാണിത്. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച്‌ ഹൂതികള്‍ അബുദാബിക്ക് നേരെ ഒരാഴ്ച്ച മുമ്പ് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്കാര്‍ അടക്കം മൂന്ന് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച വീണ്ടും ആക്രമണശ്രമം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button