ചെന്നൈ: തണ്ടയാര്‍പേട്ടയിലെ എണ്ണക്കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മറ്റ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. പെരുമാള്‍ എന്ന് പേരുള്ള ജീവനക്കാരനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശരവണനെയും പന്നീറിനെയും സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ എണ്ണക്കമ്പനിയില്‍ 500-ലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.
Read Also: കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു: നിരവധി പേര്‍ക്ക് പരിക്ക്
തീ പടര്‍ന്നതോടെ ജീവനക്കാര്‍ പുറത്തേക്കോടി. അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. അടുത്തിടെ എണ്ണ ചോര്‍ച്ച ഉണ്ടായ എന്നൂരിന്റെ വടക്കന്‍ പ്രാന്തപ്രദേശത്തുള്ള എണ്ണക്കമ്പനിയിലാണ് സ്ഫോടനം ഉണ്ടായത്. എണ്ണ ചോര്‍ച്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
പ്ലാന്റിലെ എല്ലാ തൊഴിലാളികളെയും സ്ഥലത്തുനിന്നും മാറ്റിയിട്ടുണ്ട്.
സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി അപകടത്തില്‍പ്പെട്ടവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.
Post Your Comments