Latest NewsIndiaNews

ഇനി വീട്ടിലെത്തുന്ന പാചക വാതകം വാങ്ങാന്‍ പുതിയ സംവിധാനം : നവംബറില്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ഇനി വീട്ടിലെത്തുന്ന പാചക വാതകം വാങ്ങാന്‍ പുതിയ സംവിധാനം , നവംബറില്‍ പ്രാബല്യത്തില്‍. പാചകവാതക വിതരണത്തിനും ഒറ്റതവണ പാസ്വേര്‍ഡ് നിര്‍ബന്ധമാക്കാന്‍ കമ്പനികള്‍ തീരുമാനിച്ചു. സിലിണ്ടറുകളുടെ മോഷണം തടയാനും യഥാര്‍ത്ഥ ഉടമകളെ തിരിച്ചറിയാനുമാണിതെന്ന് എണ്ണകമ്പനികള്‍ അറിയിച്ചു. ആദ്യപടിയെന്ന നിലയില്‍ വീടുകളില്‍ വിതരണം ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകള്‍ക്കാണ് പാസ്വേര്‍ഡ് വേണ്ടി വരിക. നൂറോളം സ്മാര്‍ട്ട് നഗരങ്ങളിലാകും ഇത്തരത്തില്‍ വിതരണം ഉണ്ടാകുക. വിതരണം എളുപ്പമാകുന്നതോടെ കൂടുതല്‍ നഗരങ്ങളിലേക്ക് ഈ തീരുമാനം വ്യാപിപ്പിക്കും. പരീക്ഷണാര്‍ത്ഥത്തില്‍ രാജസ്ഥാനിലെ ജയ്പൂരില്‍ ഇത് നടപ്പിലാക്കിയിരിക്കുകയാണ്.

Read Also : ജിഎസ്ടി നഷ്ടപരിഹാരം : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രധനമന്ത്രാലയത്തിന്റെ ഉറപ്പ്

ഒടിപി ലഭിക്കാനുളള നടപടി വളരെ ലളിതമാണ്. മൊബൈല്‍ വഴി പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ഒരു കോഡ് ലഭിക്കും. ഗ്യാസ് വിതരണ സമയത്ത് ഈ കോഡ് കാണിച്ചാല്‍ മതിയാകും. ഇത് ഉപഭോക്താവിന്റെ സുരക്ഷയെ സംബന്ധിച്ച് ഒരു ചുവടുവയ്പ്പാണെന്ന് പറയുമ്പോഴും കൃത്യമായി മേല്‍വിലാസം പുതുക്കാത്തവര്‍ക്ക് അല്‍പം ബുദ്ധിമുട്ടുണ്ടാക്കാനാണ് സാദ്ധ്യത. മേല്‍വിലാസവും ഫോണ്‍നമ്പരും കൃത്യമായിരിക്കേണ്ടത് പ്രധാനമാണ്. നവംബര്‍ 1 മുതലാകും ഈ സംവിധാനം നൂറ് സ്മാര്‍ട്ട് നഗരങ്ങളില്‍ നടപ്പാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button