തിരുവല്ല: വരുമാന നഷ്ടത്തിൽ പ്രതിസന്ധിയിലായി ദേവസ്വം ബോർഡ്. നഷ്ടം നികത്താന്‍ 100 കോടി ആവശ്യപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ തഴഞ്ഞ് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ കന്നി ബജറ്റ്. കഴിഞ്ഞ ഒരു മാസമായി ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ലാത്തതിനെ തുടർന്ന് ബോര്‍ഡിന് വലിയ വരുമാന ചോര്‍ച്ചയാണ് നേരിട്ടത്. എന്നാൽ ബജറ്റിൽ ദേവസ്വം ബോർഡിന് ഒരു രൂപ പോലും അനുവദിച്ചില്ലായെന്നതും ശ്രദ്ധേയമാണ്.
നിലവിൽ സര്‍ക്കാര്‍ സഹായം ഇല്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ദേവസ്വം ബോര്‍ഡ്. ശമ്പളത്തിനും പെന്‍ഷനും കൂടി മാസം 50 കോടി കണ്ടത്തെണം. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ഇത് മുടങ്ങാനും സാധ്യതയുണ്ട്. വരുമാനമില്ലാതായതോടെ ചെലവ് ചുരുക്കിയാണ് മുന്നോട്ടു പോകുന്നതെന്നും ഇത് എത്ര നാള്‍ പോകുമെന്ന് അറിയില്ലെന്നും ബോര്‍ഡ് അധികൃതര്‍ പറയുന്നു. ഭക്തര്‍ക്ക് പ്രവേശനമില്ലെങ്കിലും നട തുറന്നിരിക്കുന്നതിനാല്‍ ക്ഷേത്രങ്ങളുടെ പ്രതിദിന ചെലവുകള്‍ക്ക് കുറവില്ല.
Read Also: അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു; നാളെ ചോദ്യം ചെയ്യും
അതേസമയം ലോക്ഡൗണിനു ശേഷം ശബരിമലയില്‍ മാത്രം 15 കോടിയുടെ വരുമാന നഷ്ടമുണ്ടായി. ഇടവമാസ പൂജയിലെ അഞ്ചു ദിവസവും പ്രതിഷ്ഠാദിനത്തിലും ഭക്തര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഇതോടെയാണ് നഷ്ടം 15കോടിക്ക് മുകളില്‍ എത്തിയത്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നപ്പോള്‍ നിശ്ചിത എണ്ണം ഭക്തരെ മാത്രം പ്രവേശിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച വരുമാനമുണ്ടായില്ല.
Post Your Comments