Latest NewsFootballNewsSports

പ്രീമിയർ ലീഗിലെ പി.എഫ്.എ പുരസ്കാരം ഞായറാഴ്ച പ്രഖ്യാപിക്കും

ലണ്ടൻ: 2020-21 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള പ്രൊഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷൻ (പി.എഫ്.എ) പുരസ്‌കാരങ്ങൾ ഞായറാഴ്ച പ്രഖ്യാപിക്കും. ആറ് പേരാണ് സീസണിലെ മികച്ച താരമാകാൻ മത്സരിക്കുന്നത്. ഇവരിൽ നാല് പേരും പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ആണെന്നതാണ് ശ്രദ്ധേയം.

പി.എഫ്.എയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന് നോമിനേഷൻ പട്ടികയിൽ ഇടം നേടിയ താരങ്ങൾ:-
ഇൽകായ് ഗുണ്ടോഗൻ – മാഞ്ചസ്റ്റർ സിറ്റി
കെവിൻ ഡി ബ്രൂയിൻ – മാഞ്ചസ്റ്റർ സിറ്റി
ഫിൽ ഫോഡൻ – മാഞ്ചസ്റ്റർ സിറ്റി
റൂബൻ ഡയസ് – മാഞ്ചസ്റ്റർ സിറ്റി
ഹാരി കെയ്ൻ – ടോട്ടൻഹാം
ബ്രൂണൊ ഫെർണാണ്ടസ് – മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2020-21 സീസണിൽ മികച്ച പ്രകടങ്ങളുടെ അടിസ്ഥാനത്തിലാണ് പി.എഫ്.എയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ലിസ്റ്റിൽ ഇടം നേടിയ നാല് മാഞ്ചസ്റ്റർ സിറ്റി താരങ്ങളും ക്ലബ്ബിന് പ്രീമിയർ ലീഗ് കിരീടം നേടി കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

Read Also:- ടോട്ടനത്തിന്റെ സ്ഥിര പരിശീലകനാകാൻ ആഗ്രഹമുണ്ടെന്നറിയിച്ച് മേസൺ

പ്രീമിയർ ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ടോട്ടൻഹാമിന്റെ ഹാരി കെയ്ൻ. അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലീഗിൽ രണ്ടാം സ്ഥാനം നേടിക്കൊടുക്കുന്നതിൽ ബ്രൂണൊ ഫെർണാണ്ടസിന്റെ പങ്കാളിത്തം കണക്കിലെടുത്താണ് പുരസ്‌കാരത്തിന് പരിഗണിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button