COVID 19Latest NewsNewsIndiaInternational

കോവിഡ്: വിദേശത്തേക്ക് മടങ്ങാൻ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായ വാഗ്ദാനം

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു

ഡൽഹി: കോവിഡ് പ്രതിസന്ധിയിൽ പെട്ട് വിദേശത്തേക്ക് മടങ്ങാൻ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായ വാഗ്ദാനവുമായി വിദേശകാര്യ മന്ത്രാലയം. വിദേശത്തേക്ക് മടങ്ങാനാകാതെ ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾ OIA-II ഡിവിഷനുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

കോവിഡ്, അനുബന്ധ പ്രശ്നങ്ങൾ കാരണം ഇന്ത്യയിൽ കുടുങ്ങിയ വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് വിദേശകാര്യ മന്ത്രാലയത്തിലെ OIA-II ഡിവിഷനുമായി ബന്ധപ്പെടാമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്ററിൽ വ്യക്തമാക്കി.

വിദേശത്തേക്ക് യാത്രാ പ്രശ്നങ്ങള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ അവരുടെ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ അറിയിക്കാനായി us.oia2@mea.gov.in, so1oia2@mea.gov.in എന്നീ രണ്ട് മെയില്‍ അഡ്രസും അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതോടെ നിരവധി വിദ്യാർഥികൾ യാത്രാനുമതി കിട്ടാതെ ഇന്ത്യയിൽ കുടുങ്ങിക്കിടന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം വിദ്യാർത്ഥികൾക്ക് സഹായ വാഗ്ദാനവുമായി എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button