ബെംഗളൂരു: ബംഗളുരുവിൽ വെച്ച് അനുജന് കോവിഡ് ബാധിച്ചതോടെ കർണാടക സർക്കാരിന്റെ കരുതലും ജാഗ്രതയും എത്രത്തോളമുണ്ടെന്ന് തുറന്നു കാട്ടി യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.ബാംഗ്ലൂരിലെ ഏറ്റവും മികച്ച പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍ ഒന്നായ മണിപ്പാല്‍ ഹോസ്പിറ്റലില്‍ സര്‍ക്കാര്‍ ചെലവില്‍ ചികിത്സ ലഭിച്ചത് സംബന്ധിച്ച് സ്വാതി കൃഷ്ണ ഇട്ട പോസ്റ്റാണ് വൈറല്‍ ആയത്.
പോസ്റ്റിന്റെ പൂർണ്ണരൂപം:
ബാംഗ്ലൂർ കോവിഡ് ഒരനുഭവം..
അനുജന് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഡോക്ടറുടെ നിർദേശ പ്രകാരം ആദ്യത്തെ കുറച്ചു ദിവസങ്ങൾ വീട്ടിൽ തന്നെ ഐസൊലേഷനിൽ ആയിരുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം ശ്വാസ തടസ്സം അനുഭവപ്പെടുകയും, ഓക്സിജൻ ലെവൽ കുറയുകയും ചെയ്തതിനെ തുടർന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകാൻ ഡോക്ടർ നിർദേശിക്കുകയുണ്ടായി.
പിന്നെ നടന്നതെല്ലാം വളരെ സ്മൂത്ത് ആയിരുന്നു.
* BBMP യുടെ കസ്റ്റമർ കെയർ നമ്പറിൽ കോൺടാക്ട് ചെയ്തു (08025355100)
* ഒരു മിനിറ്റിനുള്ളിൽ ലൊക്കേഷൻ ചെക്ക് ചെയ്ത്, ബെഡ് അവൈലബിൾ ആയിട്ടുള്ള അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ ലിസ്റ്റ് അവർ പറഞ്ഞു.
* ബാംഗ്ലൂരിലെ ഏറ്റവും മികച്ച പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ഒന്നായ മണിപ്പാൽ ഹോസ്പിറ്റൽ അനുജൻ താമസിക്കുന്നതിനു സമീപം ആയതിനാൽ അവിടെ ബെഡ് നോക്കാമോ എന്നു ചോദിച്ചു. മണിപ്പാലിൽ ഉടനടി ഒരു ബെഡ് ബുക്ക് ചെയ്യപ്പെട്ടു.
* കൃത്യം അര മണിക്കൂറു കൊണ്ടു ആംബുലൻസ് അനിയന്റെ താമസ സ്ഥലത്തെത്തി അവനെ പിക്ക് ചെയ്തു.
* ബാക്കി ഫോർമാലിറ്റീസ് അറിയാൻ അവനെ അനുഗമിച്ച ഞാൻ ഹോസ്പിറ്റലിൽ പണം എന്തെങ്കിലും അടക്കണോ എന്നറിയാൻ റീസെപ്ഷനിൽ ചെന്നപ്പോൾ വീണ്ടും അമ്പരന്നു ..BBMP അലോക്കേറ്റ് ചെയ്ത ബെഡ് ആയതു കൊണ്ട് ഒരു രൂപ പോലും നൽകേണ്ട പോലും.
* തുടർന്ന് രോഗം ഭേദം ആകും വരെ ഭക്ഷണവും ചികിത്സയും എല്ലാം ഫ്രീ ആയിരുന്നു.
* ഡിസ്ചാർജ് ചെയ്യേണ്ടേ അന്ന് BBMP ഒഫീഷ്യൽസ് വിളിച്ചു പണം ഒന്നും അടക്കേണ്ടതില്ല എന്നും, ഓൺലൈൻ ആയി ഡോക്ടർ സേവനം ഉണ്ടാവും എന്നും നിർദേശിച്ചു.
* വീട്ടിൽ തിരിച്ചെത്തിയതിനു ശേഷം മണിപ്പാലിൽ നിന്നുള്ള ഡോക്ടർ വീഡിയോ കോൺഫറൻസ് വഴി തുടർന്നും റെഗുലർ ആയി കൺസൾട്ട് ചെയ്യുകയും വേണ്ട നിർദേശങ്ങൾ നൽകി കൊണ്ടിരിക്കുകയും ചെയ്തു.
* ഇപ്പോൾ പൂർണമായും ഭേദമായി
* ബാംഗ്ലൂരിലെ ഹോസ്പിറ്റലുകളിലെ കോവിഡ് വേണ്ടി അലോക്കേറ്റ് ചെയ്ത ബെഡിൽ പകുതി BBMP യും ബാക്കി പകുതി അതാത് ഹോസ്പിറ്റലുകളും ആണ് മാനേജ് ചെയ്യുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.
ഏതൊരാൾക്കും ഏത് മികച്ച പ്രൈവറ്റ് ഹോസ്പിറ്റലിലും സൗജന്യമായി കോവിഡ് ചികിൽസ നൽകുന്ന സർക്കാരിന് നന്ദി അറിയിക്കുന്നു.
Post Your Comments