റോം: ബാഴ്‌സലോണയിലേക്ക് ഇല്ലെന്ന് ഇന്റർ മിലാൻ സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ്. തനിക്ക് ഇന്റർ മിലാനിൽ തന്നെ തുടരാനാണ് താൽപര്യമെന്നും ഈ സമ്മറിൽ ഇന്റർ വിടില്ലെന്നും മാർട്ടിനെസ് വ്യക്തമാക്കി.
‘താൻ ഇന്റർ മിലാനിൽ പുതിയ കരാർ ഒപ്പുവെക്കാൻ ഒരുങ്ങുകയാണ്. ഉടൻ തന്നെ അത് സംഭവിക്കും. ഇന്റർ മിലാനിൽ ദീർഘ കാലം തുടരാനാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം. ബാഴ്‌സലോണ കഴിഞ്ഞ സീസണിൽ തന്നെ അന്വേഷിച്ച് എത്തിയിരുന്നു. അന്ന് മെസ്സിയുമായി ഇതു സംബന്ധിച്ച് സംസാരിച്ചിരുന്നു. അവസാനം ഇന്റർ മിലാനിൽ തുടരാനുള്ള തീരുമാനം എടുക്കുകയായിരുന്നു. ഇപ്പോൾ ട്രാൻസ്ഫർ സംബന്ധിച്ചുള്ള ചർച്ചകൾ ഒന്നും ഇല്ല. പരിശീലകൻ മാറിയാലും ഞാൻ ഇന്റർ മിലാനിൽ തന്നെ ഉണ്ടാകും’. മാർട്ടിനെസ് പറഞ്ഞു. ഈ സീസണിൽ ഇന്റർ മിലാനൊപ്പം ലീഗ് കിരീടം നേടാൻ മാർട്ടിനെസിന് കഴിഞ്ഞിരുന്നു.
Read Also:- റൊണാൾഡ് കോമാൻ ബാഴ്‌സലോണയിൽ തുടരും
അതേസമയം, അന്റോണിയോ കോന്റെയുടെ അഭാവം ടീമിനെ സാരമായി ബാധിക്കുമെന്ന് മാർട്ടിനെസ് പറഞ്ഞു. നേരത്തെ ഇന്റർ മിലാൻ ടീമംഗങ്ങൾക്കും ആരാധകർക്കും കോന്റെ നന്ദി അറിയിച്ചിരുന്നു. 10 വർഷത്തിനു ശേഷം സീരി എ കിരീടം ഇന്റർ മിലാന് നേടിയെടുക്കാൻ കോന്റെക്കായിരുന്നു.
Post Your Comments