KeralaNattuvarthaMollywoodLatest NewsNewsEntertainmentKollywoodMovie Gossips

അദ്ദേഹം ഫ്രയിമിൽ എന്ത് ചെയ്യുന്നു എന്ന് കാണുവാൻ ഞാൻ വളരെ എക്‌സൈറ്റഡ് ആയിരുന്നു: സച്ചിൻ ഖേദേക്കർ

'ജനത ഗാരേജ്' 'ലൂസിഫർ' എന്നീ ചിത്രങ്ങൾ താൻ ഏറ്റെടുത്തത് മോഹൻലാലിനൊപ്പം അഭിനയിക്കാൻ വേണ്ടിയാണ്

മുംബൈ : ലൂസിഫർ സിനിമയിലെ പി.കെ രാമദാസ് എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് സച്ചിൻ ഖേദേക്കർ. തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരം ഇപ്പോൾ മലയാളത്തിലും ശ്രദ്ധേയനാകുകയാണ്. ഇപ്പോൾ മലയാളികളുടെ അഭിമാനമായ മോഹൻലാലിനെ കുറിച്ച് സച്ചിൻ ഖേദേക്കർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധയമാകുന്നത്.

‘ജനത ഗാരേജ്’ ‘ലൂസിഫർ’ എന്നീ ചിത്രങ്ങൾ താൻ ഏറ്റെടുത്തത് മോഹൻലാലിനൊപ്പം അഭിനയിക്കാൻ വേണ്ടിയാണ് എന്ന് സച്ചിൻ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

സച്ചിൻ ഖേദേക്കറിന്റെ വാക്കുകൾ ഇങ്ങനെ:

‘അദ്ദേഹത്തോടൊപ്പം ജനത ഗാരേജിലും ലൂസിഫറിലും ഞാൻ അഭിനയിച്ചിരുന്നു. മോഹൻലാലിനൊപ്പം അഭിനയിക്കാം എന്നത് തന്നെയായിരുന്നു ഞാൻ ഈ രണ്ട് അവസരങ്ങളും ഏറ്റെടുക്കാനുള്ള കാരണം തന്നെ. അദ്ദേഹം ഫ്രയിമിൽ എന്ത് ചെയ്യുന്നു എന്ന് കാണുവാൻ ഞാൻ വളരെ എക്‌സൈറ്റഡ് ആയിരുന്നു. കോളേജ് കാലം മുതൽ ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കാണാറുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകൻ തന്നെ ആയിരുന്നു. ക്യാമറക്കു മുന്നിൽ മോഹൻലാൽ തന്റെ കണ്ണുകളും ശബ്ദവും ഉപയോഗിക്കുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പവർ’. സച്ചിൻ ഖേദേക്കർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button