ലണ്ടൻ: ലോകനികുതി രീതി പൊളിച്ചെഴുതാൻ ജി 7 രാജ്യങ്ങൾ. കോവിഡിനാനന്തര ലോകത്ത് ജനങ്ങൾക്ക് സഹായകമാകും വിധം ലോക നികുതി രീതി പൊളിച്ചെഴുതാനാണ് ജി 7 രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ലണ്ടനിൽ വെച്ച് നടന്ന ജി 7 ധനമന്ത്രിമാരുടെ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനം ഉണ്ടായത്.
പുതിയ രീതി അനുസരിച്ച് വമ്പൻ കമ്പനികൾക്ക് ഇനി ഒരു രാജ്യത്തും നികുതിയിളവ് ഉണ്ടാകില്ല. ഭീമൻ കമ്പനികളിൽ നിന്ന് കുറഞ്ഞത് 15% കോർപ്പറേറ്റ് നികുതി എല്ലാ രാജ്യങ്ങളും ഉറപ്പാക്കണമെന്നാണ് തീരുമാനം. ചില രാജ്യങ്ങളിലെ തീരെ കുറഞ്ഞ നികുതി രീതി അവസാനിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
നികുതി കുറഞ്ഞ രാജ്യങ്ങളിൽ കൂടുതൽ ലാഭം കാണിക്കുന്ന ആഗോള കമ്പനികളുടെ രീതി തടയുമെന്നും സേവനം നൽകുന്ന രാജ്യങ്ങളിൽത്തന്നെ നികുതി നൽകൽ നിർബന്ധമാക്കുമെന്നാണ് പുതിയ ലോക നികുതി രീതിയിലെ നിർദ്ദേശങ്ങൾ. ഗൂഗിൾ, ആമസോൺ, ആപ്പിൾ, ഫേസ്ബുക്ക് തുടങ്ങിയ ആഗോള കമ്പനികൾക്ക് പുതിയ തീരുമാനം തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ നികുതി രീതിയ്ക്ക് ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ തേടാനും ജി 7 ഉച്ചകോടിയിൽ തീരുമാനിച്ചു. അടുത്ത മാസം നടക്കുന്ന ജി 20 ഉച്ചകോടിയിലായിരിക്കും പുതിയ തീരുമാനം അവതരിപ്പിക്കുക.
Read Also: കോവിഡ് വൈറസ് വ്യാപനത്തിനിടയിലും നേട്ടം: മെയ് മാസത്തെ ജിഎസ്ടി വരുമാനം അറിയാം
Post Your Comments