ന്യൂഡല്‍ഹി: താങ്ങുവിലയുടെ നേരിട്ടുളള കൈമാറ്റം നടപ്പിലാക്കി പഞ്ചാബും ഹരിയാനയും. ഗോതമ്പ് സംഭരിക്കുന്നതിന്റെ ഭാഗമായി 76,000 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കേന്ദ്രം നേരിട്ട് വിതരണം ചെയ്തു. പഞ്ചാബിലെ കര്‍ഷകര്‍ക്ക് 26,000 കോടിയിലധികം രൂപയാണ് ലഭിച്ചത്. 16,700 കോടി രൂപ ഹരിയാനയിലെ കര്‍ഷകരുടെ അക്കൗണ്ടുകലും ലഭിച്ചു.
read also: സര്‍ക്കാരിന്റെ കോവിഡ് കിറ്റില്‍ പ്രതിരോധമരുന്നായി പതഞ്ജലിയുടെ ‘കൊറോണില്‍’: കോടതിയലക്ഷ്യമെന്ന് ഐ.എം.എ
താങ്ങുവില നേരിട്ട് വിതരണം ചെയുന്ന ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം രാജ്യത്തുടനീളം സാര്‍വത്രികമായി. “ഒരു രാഷ്ട്രം, ഒരു എം.എസ്.പി, ഒരു ഡി.ബി.ടി (ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍)” എന്നാണ് സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിച്ചത്.
81,200 കോടി രൂപയുടെ എം.എസ്.പി മൂല്യമുളള ആര്‍.എം.എസ് സംഭരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും 44.4 ലക്ഷം കര്‍ഷകര്‍ക്ക് നേട്ടമുണ്ടായതായി ഭക്ഷ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments